റോജേഴ്‌സ് കപ്പ് ടെന്നീസ് ടൂര്‍ണമെന്റ്: ജൊഹാന കോണ്ട ക്വാര്‍ട്ടറില്‍

Posted on: July 29, 2016 7:50 pm | Last updated: July 29, 2016 at 7:50 pm
SHARE

tennis-johanna-konta-stanford_3751523മോണ്‍ട്രിയല്‍: റോജേഴ്‌സ് കപ്പ് ടെന്നീസ് ടൂര്‍ണമെന്റില്‍ ബ്രിട്ടന്റെ ജൊഹാന കോണ്ട ക്വാര്‍ട്ടറില്‍ കടന്നു. അമേരിക്കയുടെ വാര്‍വറ ലപ്ച്ചങ്കോയെ പരാജയപ്പെടുത്തിയാണ് ജൊഹാന മുന്നേറിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 6-3, 6-2. അമേരിക്കന്‍ താരത്തെ പരാജയപ്പെടുത്താന്‍ വെറും 67 മിനിറ്റുകള്‍മാത്രമാണ് ജൊഹാന ചെലവഴിച്ചത്. ക്വാര്‍ട്ടറില്‍ ക്രിസ്റ്റീന കുകോവയെ ജൊഹാന നേരിടും.