കോടതികളിലെ മാധ്യമ വിലക്ക് നീക്കാന്‍ സമയമായെന്ന് മുഖ്യമന്ത്രി

Posted on: July 29, 2016 6:47 pm | Last updated: July 30, 2016 at 11:15 am
SHARE

pinarayiതിരുവനന്തപുരം: കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള വിലക്ക് ഹൈക്കോടതി നീക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിലക്ക് നീക്കാനുള്ള ഘട്ടം സംജാതമായിരിക്കുന്നു. അതിനാല്‍ കോടതി ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും പിണറായി പറഞ്ഞു.

കോടതിയുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് സംഭവത്തില്‍ സര്‍ക്കാര്‍ നിലപാട് എടുക്കാതിരുന്നത്. മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനുണ്ടായ സാഹചര്യം കാണാതിരിക്കരുത്. ഹൈക്കോടതിയുടെ ഗേറ്റില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടന്നു. അതിനാലായിരിക്കാം ഹൈക്കോടതി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.