സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം അനുവദിക്കണം;സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് വി.എസിന്റെ കത്ത്

Posted on: July 29, 2016 5:50 pm | Last updated: July 30, 2016 at 10:41 am
SHARE

VSതിരുവനന്തപുരം: സംസ്ഥാനത്ത് കോടതി നടപടികള്‍ നിര്‍ഭയമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് സിപിഎം മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് കത്തയച്ചു. ഒരു പറ്റം അഭിഭാഷകരും പോലീസും ചേര്‍ന്ന് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നിഷേധിക്കുകയാണ്. ജനങ്ങളുടെ അറിയാനുള്ള അവകാശമാണ് ഇതിലൂടെ നിഷേധിക്കുന്നത്. അടുത്തിടെ നടന്ന അനിഷ്ട സംഭവങ്ങളുടെ പേരില്‍ കോടതി പരിസരത്തുനിന്നും മാധ്യമങ്ങളെ അകറ്റുകയാണെന്നും വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.