പൂനെയില്‍ നീര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒമ്പത് മരണം

Posted on: July 29, 2016 2:16 pm | Last updated: July 29, 2016 at 2:16 pm
SHARE

pune-story_പൂനെ: പൂനെയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് ഒമ്പത് പേര്‍ മരിച്ചു. 13 നിലയുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയാണ് തകര്‍ന്ന് വീണത്. അപകടസമയത്ത് 13 തൊഴിലാളികളാണ് കെട്ടിടത്തിനകത്ത് ജോലി ചെയ്തിരുന്നത്.

സംഭത്തെ ഗൗരവത്തോടെ കാണുന്നതായി പൂനെ മേയര്‍ പ്രശാന്ത് ജഗ്പത് പറഞ്ഞു. നിര്‍മാണം നടക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷ ലഭ്യമാണോയെന്ന് ഉറപ്പ് വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.