വിഴിഞ്ഞം തുറമുഖത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രധാനമന്ത്രി

Posted on: July 29, 2016 1:54 pm | Last updated: July 29, 2016 at 8:35 pm
SHARE

vizhinjamന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. കുളച്ചല്‍ തുറമുഖത്തിന് അനുമതി നല്‍കുന്നതില്‍ കേരളത്തിനുള്ള ആശങ്ക അറിയിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയെ കണ്ടത്.

ഇരു തുറമുഖങ്ങളും രാജ്യത്തിന്റെ വികസനത്തിന് ആവശ്യമാണെന്ന് പ്രധാനമന്ത്രിയെ സംഘത്തെ അറിയിച്ചു. സംസ്ഥാനത്തിന്റെ ആശങ്ക വ്യക്തമാക്കുന്ന കൂടുതല്‍ രേഖകള്‍ പ്രധാനമന്ത്രിക്ക് കൈമാറി. ആദ്യം തുടങ്ങിയ പദ്ധതി എന്ന നിലക്ക് വിഴിഞ്ഞത്തിന് മുന്‍ഗണന ലഭിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി തീര്‍ക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.