ഹെല്‍മെറ്റില്ലെങ്കിലും പെട്രോള്‍ ലഭിക്കും; ഉത്തരവ് തിരുത്തി

Posted on: July 29, 2016 11:33 am | Last updated: July 29, 2016 at 7:04 pm

helmetതിരുവനന്തപുരം: ഓഗസ്റ്റ് ഒന്ന് മുതല്‍ ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ ലഭിക്കില്ലെന്ന ഉത്തരവ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ തിരുത്തി. തിരുത്തിയ ഉത്തരവ് എല്ലാ ഡെപ്യൂട്ടി ഗതാഗത കമ്മീഷണര്‍മാര്‍ക്കും അയച്ചു. ആദ്യഘട്ടത്തില്‍ ഉപദേശവും ബോധവല്‍ക്കരണവും നടത്താനാണ് തീരുമാനം. എന്നാല്‍ തുടര്‍ച്ചയായി ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കെതിരെ ശിക്ഷാനടപടിയുണ്ടാവും.

ഗതാഗതമന്ത്രിയമായി ആലോചിക്കാതെയുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് മന്ത്രിയുടെ വിയോജിപ്പിന് കാരണമായിരുന്നു. ഗുണകരമായ പരിപാടികള്‍ നടപ്പാക്കുമ്പോള്‍ വ്യാജപ്രചരണങ്ങളാണ് തനിക്കെതിരെ നടത്തുന്നതെന്ന് തച്ചങ്കരി പറഞ്ഞു.