കണ്ണൂരില്‍ ടാങ്കറും ലോറിയും കൂട്ടിയിടിച്ചു

Posted on: July 29, 2016 9:33 am | Last updated: July 29, 2016 at 9:33 am
SHARE

accident-പരിയാരം: പയ്യന്നൂര്‍ ദേശീയപാതയില്‍ പരിയാരത്ത് ടാങ്കര്‍ലോറിയും ലോറിയും കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കില്ല. വാതക ചോര്‍ച്ചയില്ലെന്ന് പോലീസ് അറിയിച്ചു.

അപകടമുണ്ടാവാതിരിക്കാന്‍ വാഹനഗതാഗതം തിരിച്ചുവിടുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. രാവിലെ മംഗലാപുരത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കര്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.