അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് തുടങ്ങി; സഹകരണ ബാങ്കുകളെ ബാധിക്കില്ല

Posted on: July 29, 2016 8:21 am | Last updated: July 29, 2016 at 11:34 am
SHARE

sbiന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ ബാങ്കിംഗ് പരിഷ്‌കരണ നടപടികളില്‍ പ്രതിഷേധിച്ച് ബാങ്ക് യൂണിയനുകള്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് തുടങ്ങി. പത്ത് ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരുമാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ബാങ്കുകളുടെ ലയനം, ബാങ്കിംഗ് സ്വകാര്യവല്‍ക്കരണം, കൂടുതല്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കം തുടങ്ങിയ കാര്യങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

കോര്‍പറേറ്റ് വായ്പാകുടിശികക്കാരുടെ പേര് വെളിപ്പെടുത്തണമെന്നും ചെറുകിട നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയര്‍ത്തണമെന്നും യൂണിയനുകള്‍ ആവശ്യപ്പെടുന്നു. രാജ്യവ്യാപകമായി പ്രതിഷേധയോഗങ്ങളും പ്രകടനങ്ങളും നടക്കും. സംസ്ഥാനത്തെ സഹകരണബാങ്കുകളെ പണിമുടക്ക് ബാധിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here