പശുവിറച്ചി: സ്ത്രീകളെ ആക്രമിച്ചവര്‍ അറസ്റ്റില്‍

Posted on: July 29, 2016 5:21 am | Last updated: July 29, 2016 at 12:21 am
SHARE

മണ്ഡ്‌സൂര്‍: പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് സ്ത്രീകളെ ആക്രമിച്ച സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളെ അടിക്കുകയും തൊഴിക്കുകയും അസഭ്യം വര്‍ഷം നടത്തുകയും ചെയ്തിരുന്നു. ഇവര്‍ പശുവിറച്ചി കടത്തുകയായിരുന്നുവെന്ന് ആരോപിക്കുന്നുണ്ടെങ്കിലും ഇതിന് ഒരു തെളിവൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തങ്ങളെ ആക്രമിച്ചത് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരാണെന്ന് അക്രമത്തിനിരയായവര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പിടിയിലാവരാരും വി എച്ച് പിയിലോ ബജ്‌രംഗ്ദളിലോ അംഗമല്ലെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ആക്രമിക്കപ്പെട്ട വനിതകള്‍ ഇറച്ചി കടത്തുന്നവരാണെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദര്‍ സിംഗ് ആരോപിച്ചു.