പതിനഞ്ച് രൂപക്ക് വേണ്ടി ദളിത് ദമ്പതികളെ കടയുടമ കൊന്നു

Posted on: July 29, 2016 12:20 am | Last updated: July 29, 2016 at 12:20 am
SHARE

KILLലക്‌നോ: ബിസ്‌കറ്റിന്റെ വിലയായ 15 രൂപ നല്‍കാന്‍ വൈകിയതിന് ദളിത് ദമ്പതികളെ കടയുടമ മഴുകൊണ്ട് വെട്ടിക്കൊന്നു. ഉത്തര്‍ പ്രദേശിലെ മൈന്‍പുരിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കടയുടമ അശോക് മിശ്രയെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ദമ്പതികള്‍ ഇയാളുടെ കടയില്‍ നിന്ന് ഒരു പാക്കറ്റ് ബിസ്‌കറ്റ് വാങ്ങിയിരുന്നു. ഇന്നലെ ജോലി കഴിഞ്ഞ് മടങ്ങവെ ഇവരെ മിശ്ര തടഞ്ഞുനിര്‍ത്തി 15 രൂപ ആവശ്യപ്പെട്ടു. പണം ഇപ്പോള്‍ ഇല്ലെന്നും അല്‍പ്പം സാവകാശം വേണമെന്നും അപേക്ഷിച്ചെങ്കിലും കടയുടമ ചെവിക്കൊണ്ടില്ല. അതിനിടെ, പ്രകോപിതനായ ഇയാള്‍ സമീപത്തുണ്ടായിരുന്ന കോടാലിയെടുത്ത് ദമ്പതികളെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.