റാഫിനൈറ്റ് 31ന്

Posted on: July 29, 2016 12:05 am | Last updated: July 29, 2016 at 12:05 am
SHARE

കൊച്ചി: മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയുടെ പ്രതിവര്‍ഷ ഗാനപരിപാടി റാഫിനൈറ്റ് 2016, 31ന് നടക്കും. വൈകിട്ട് ആറ് മണിക്ക് എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളിലാണ് പരിപാടി നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാട്ടുകാരന്‍ മുഹമ്മദ് റാഫിയുടെ സ്മരണാര്‍ഥം സംഘടിപ്പിക്കുന്ന റാഫി നൈറ്റിന്റെ 36ാമത് പരിപാടിയാണിത്. വാര്‍ത്താസമ്മേളനത്തില്‍ മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര സെക്രട്ടറി കെ എ ഹുസൈന്‍, ജൂനിയര്‍ മെഹബൂബ്, ബിനാലെ കോര്‍ഡിനേറ്റര്‍ ബോണി തോമസ് എന്നിവര്‍ പങ്കെടുത്തു.