എസ് വൈ എസ് ഉത്തരമേഖല പണിപ്പുര ഇന്നും നാളെയും

Posted on: July 29, 2016 5:41 am | Last updated: July 28, 2016 at 11:42 pm
SHARE

കോഴിക്കോട് : എസ്.വൈ.എസ് സംഘടനാ സ്‌കൂളിനു കീഴില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, നീലഗിരി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 144 പേര്‍ക്കായി സംഘടിപ്പിക്കുന്ന പണിപ്പുര പരിശീലന ക്യാമ്പ് ഇന്നും നാളെ (വെള്ളി, ശനി)യുമായി മുക്കം എരഞ്ഞിമാവ് എപെക്‌സ് പബ്ലിക്ക് സ്‌കൂളില്‍ നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ചേരും. വൈകുന്നേരം അഞ്ച് മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ: എ.കെ ഇസ്മാഈല്‍ വഫ പതാക ഉയര്‍ത്തും. 5.30ന് നടക്കുന്ന പ്രഥമ സെഷന് കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും.
നിശ്ചിത മാനദണ്ഡങ്ങള്‍ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട പണിപ്പുര പ്രതിനിധികള്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരം പേരുമായി ആശയ വിനിമയം നടത്തി തയ്യാറാക്കി സമര്‍പ്പിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി ഇസ്‌ലാമിക ദഅ്‌വാ രംഗത്തെ നാലുമേഖലകള്‍ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകളും അനുബന്ധമായ പഠന സെഷനുകളുമാണ് ക്യാമ്പിലെ പ്രഥമ അജണ്ട
അഖിലേന്ത്യാ സുന്നിജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ബശീര്‍ ഫൈസി വെണ്ണക്കോട്, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍. അലി അബ്ദുല്ല, സി.പി. സെയ്തലവി മാസ്റ്റര്‍ ചെങ്ങര, മജീദ് കക്കാട്, സയ്യിദ് ത്വാഹാ സഖാഫി, അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട്, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, റഹ്മത്തുല്ല സഖാഫി എളമരം, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, എ മുഹമ്മദ് പറവൂര്‍, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, ഡോ മുഹമ്മദ് കുഞ്ഞു സഖാഫി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, എം. മുഹമ്മദ് സാദിഖ്, എം.വി സിദ്ധീഖ് സഖാഫി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ശനി വൈകുന്നേരം 5.30 പണിപ്പുര സമാപിക്കും.
അംഗത്വം ലഭിച്ച മുഴുവന്‍ പ്രതിനിധികളും വൈകുന്നേരം 5 മണിക്കു മുമ്പായി ക്യാമ്പ് സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്ത് പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് സംസ്ഥാന ക്യാമ്പ് സമിതി അറിയിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 144 പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആഗസ്റ്റ് 5,6 തിയ്യതികളില്‍ കൊല്ലം ഖാദിസിയ്യയില്‍ നടക്കുന്ന ദക്ഷിണ മേഖലാ പണിപ്പുരയില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ ലൂസേഴ്‌സ് പ്രീ-ക്യാമ്പ് സിറ്റിംഗ് ഒന്നിന് ഉച്ചക്ക് രണ്ട് മണിക്ക് എറണാകുളം ജാമിഅ അശ്അരിയ്യ, കൊല്ലം ഖാദിസിയ്യ എന്നിവിടങ്ങളില്‍ നടക്കും