പുതിയ റേഷന്‍ കാര്‍ഡ് ആറ് മാസത്തിനകം

Posted on: July 29, 2016 6:00 am | Last updated: July 28, 2016 at 11:36 pm
SHARE

തിരുവനന്തപുരം: ആറ് മാസത്തിനകം പുതിയ റേഷന്‍ കാര്‍ഡിന്റെ വിതരണം നടത്താനാകുമെന്ന് ഭക്ഷ്യ-സിവില്‍സപ്ലൈസ് ഡയറക്ടര്‍ വി കെ ബാലകൃഷ്ണന്‍. എ എവൈ-ബി പി എല്‍ മുന്‍ഗണനാ ലിസ്റ്റ് അന്തിമഘട്ടത്തിലാണ്. 81 ഇടങ്ങളിലാണ് കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടത്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കൊടുങ്ങല്ലൂരും കൊച്ചിയിലും ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റിടങ്ങളില്‍ക്കൂടി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ജനങ്ങളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിഞ്ഞ ശേഷം മുന്‍ഗണനാ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഒരോ സ്ഥലങ്ങളിലും ജില്ലാകലക്ടര്‍ അധ്യക്ഷനായ സമിതിക്കാണ് ലിസ്റ്റില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അനുമതിയുള്ളത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ഏകദേശം ആറുമാസക്കാലയളവ് വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന്‌ശേഷം എത്രയും വേഗം പുതിയ കാര്‍ഡ് വിതരണം ചെയ്തു തുടങ്ങുമെന്നും ഡയറക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.