Connect with us

Kozhikode

കനറാ ബേങ്കിന്റെ എ ടി എമ്മില്‍ നിന്നും പണമെടുത്തവര്‍ക്ക് ലഭിച്ചത് വര്‍ഷം രേഖപ്പെടുത്താത്ത നോട്ടുകള്‍

Published

|

Last Updated

താമരശ്ശേരിയിലെ കനറാ ബേങ്ക് എ ടി എം കൗണ്ടറില്‍നിന്നും ലഭിച്ച വര്‍ഷം രേഖപ്പെടുത്താത്ത നൂറുരൂപയുടെ നോട്ടുകള്‍.

താമരശേരി: കനറാ ബേങ്കിന്റെ എ ടി എം കൗണ്ടറില്‍നിന്നും പണമെടുത്തവര്‍ക്ക് ലഭിച്ചത് വര്‍ഷം രേഖപ്പെടുത്താത്ത നോട്ടുകള്‍. കാനറാ ബേങ്കിന്റെ താമരശ്ശേരി ബ്രാഞ്ചിനോട് ചേര്‍ന്നുള്ള എ ടി എം കൗണ്ടറില്‍ നിന്നും ഇന്നലെ രാവിലെ പണമെടുത്തവര്‍ക്കാണ് വ്യാജനെന്ന് സംശയിക്കുന്ന നൂറിന്റെ നോട്ടുകള്‍ ലഭിച്ചത്. രാവിലെ പത്തിനും പതിനൊന്നെരയ്ക്കും ഇടയില്‍ പണം എടുത്ത പള്ളിപ്പുറം വാടിക്കല്‍ മുജീബിനും കളരാന്തിരി, കത്തറമ്മല്‍, തച്ചംപൊയില്‍ സ്വദേശിനികളായ സ്ത്രീകള്‍ക്കുമാണ് വര്‍ഷം രേഖപ്പെടുത്താത്തതം വെള്ളക്കുള്ളില്‍ നൂറ് എന്ന് രേഖപ്പെടുത്താത്തതുമായ നോട്ട് ലഭിച്ചത്. ഇതുമായി കടയിലെത്തിയപ്പോള്‍ വ്യാജനാണെന്നുപറഞ്ഞ് മടക്കിയതോടെ കനറാ ബേങ്കിന്റെ താമരശ്ശേരി ബ്രാഞ്ചിലെത്തി പരാതിപ്പെടുകയായിരുന്നു. എന്നാല്‍ ബേങ്ക് അധികൃതര്‍ പണം സ്വീകരിക്കാന്‍ തയ്യാറാവാതിരുന്നതോടെ ഇവര്‍ താമരശ്ശേരി പോലീസില്‍ പരാതി നല്‍കി.

---- facebook comment plugin here -----

Latest