കരിപ്പൂര്‍: പ്രവാസികളുടെ ആശങ്കയകറ്റണം

Posted on: July 28, 2016 10:00 pm | Last updated: July 28, 2016 at 10:01 pm
SHARE

KARIPPUR AIRPORTദുബൈ: കരിപ്പൂര്‍ വിമാനത്താവള വിഷയത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചു മലബാറിലെ പ്രവാസികള്‍ക്കുണ്ടായ ആശങ്ക അകറ്റണമെന്ന് ജനതാ പ്രവാസി കള്‍ചറല്‍ സെന്റര്‍ (യു എ ഇ) കമ്മറ്റി ആവശ്യപ്പെട്ടു. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ഈ വിഷയത്തില്‍ സത്വര ശ്രദ്ധ പതിപ്പിക്കണമെന്നും നിര്‍ത്തലാക്കിയ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കരിപ്പൂര്‍ സംരക്ഷണ ശ്രമങ്ങള്‍ക്ക് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ജനത പ്രവാസി കള്‍ചറല്‍ സെന്റര്‍ (യു എ ഇ) പ്രസിഡന്റ് പി ജി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ടി ജെ ബാബു വയനാട്, റാഫി ഏറാമല, രാജന്‍ കരിപ്പാല, നാസര്‍ കായംകുളം, പി കെ സി ചന്ദ്രന്‍, ഖാദര്‍ മലപ്പുറം, രാമചന്ദ്രന്‍, മനോജ് തിക്കോടി, ജയന്‍, സന്തോഷ് സംസാരിച്ചു. സെക്രട്ടറി രാജന്‍ കൊളാവിപാലം സ്വാഗതവും സുനില്‍ മയ്യന്നൂര്‍ നന്ദിയും പറഞ്ഞു.