ബുര്‍ജ് ഖലീഫയുടെ ത്രിമാന ചിത്രം ലഭ്യമായിത്തുടങ്ങി

Posted on: July 28, 2016 9:14 pm | Last updated: July 28, 2016 at 9:14 pm
SHARE

burjദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ ത്രിമാന ചിത്രം ലഭ്യമായിത്തുടങ്ങിയതായി അധികൃതര്‍ വ്യക്തമാക്കി. ബുര്‍ജ് ഖലീഫ അധികൃതര്‍ കെട്ടിടത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ത്രിമാന ചിത്രങ്ങള്‍ ലഭ്യമായിത്തുടങ്ങിയതായി വ്യക്തമാക്കിയിരിക്കുന്നത്. ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കുന്നവര്‍ക്ക് ത്രിമാന രീതിയിലുള്ള ചിത്രങ്ങള്‍ ലഭിക്കും. ഇതോടെ ബുര്‍ജ് ഖലീഫയുടെ ചിത്രം ആലേഖനം ചെയത കീച്ചെയിനുകളും സുവനീറുകളുമെല്ലാം കൊണ്ടു പോകുന്ന രീതി അധികം വൈകാതെ പഴഞ്ചനായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെട്ടിടം കാണാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഇനി മുതല്‍ ഏറെ പ്രിയപ്പെട്ടതായി പുതിയ ത്രിമാന ചിത്രങ്ങള്‍ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.