Connect with us

Gulf

ദുബൈ മാളിലെ കൂട്ട ബലാത്സംഗം; അഭ്യൂഹങ്ങള്‍ നിരസിച്ച് ദുബൈ പോലീസ്‌

Published

|

Last Updated

ദുബൈ: ദുബൈ മാളില്‍ 90ഓളം യുവതികളെ ഇന്ത്യക്കാരന്‍ ബലാത്സംഗം ചെയ്തതായുള്ള വാര്‍ത്ത ദുബൈ പോലീസ് നിരസിച്ചു. നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഇത്തരം അഭ്യൂഹങ്ങളില്‍നിന്ന് പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് പോലീസ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക വൃത്തങ്ങളിലൂടെ ലഭിക്കുന്ന വാര്‍ത്തകള്‍ക്കേ സ്വീകാര്യത നല്‍കാവൂ. അഭ്യൂഹങ്ങള്‍ നിഷേധിച്ചുകൊണ്ട് ദുബൈ പോലീസ് ട്വിറ്ററിലൂടെ പ്രതികരിച്ചു.
ചെറിയ ന്യൂനപക്ഷം നവമാധ്യമങ്ങളില്‍ സൃഷ്ടിക്കുന്ന അഭ്യൂഹങ്ങളില്‍ പൊതുജനം അകപ്പെടരുതെന്ന് അനവധി ട്വീറ്റുകളിലൂടെ ദുബൈ പോലീസ് ആവശ്യപ്പെട്ടിരുന്നു.
ഇത്തരം അഭ്യൂഹങ്ങള്‍ സൃഷ്ടിക്കുന്നവരുടെയും പ്രചരിപ്പിക്കുന്നവരുടെയും പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
പൗരന്മാര്‍ക്കും ദുബൈയില്‍ താമസിക്കുന്ന മറ്റു രാജ്യക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും നഗരത്തില്‍ സൈ്വര്യ വിഹാരം നടത്തുന്നതിനും സുരക്ഷിതമായി തൊഴിലെടുക്കുന്നതിനും നിലവില്‍ മികച്ച അവസരങ്ങളാണുള്ളതെന്ന് പൊതുധാരണയുണ്ട്. സമൂഹത്തിന്റെ സമാധാനത്തിനും വ്യക്തികളുടെ സുരക്ഷക്കും അധികൃതര്‍ ഏര്‍പെടുത്തിയിട്ടുള്ള അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഉപകരണങ്ങള്‍ അതീവ സുരക്ഷ ഉറപ്പ് വരുത്തും. വിവിധ ട്വീറ്റുകളിലൂടെ ദുബൈ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അഭ്യൂഹങ്ങള്‍ പൊതുജനത്തിനിടയില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കും. രാജ്യത്തിന്റെ സുരക്ഷ അസ്ഥിരപ്പെടുത്തുന്നതിലേക്ക് ഇത്തരം അഭ്യൂഹങ്ങള്‍ നയിക്കും. അഭ്യൂഹങ്ങള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കുമെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ കൈകൊള്ളും. സ്ഥിരീകരണമില്ലാത്ത വാര്‍ത്തകളും കെട്ടിച്ചമച്ച ചിത്രങ്ങളും നവമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാ നടപടികളിലൂടെ നേരിടുമെന്ന് പോലീസ് വൃത്തങ്ങള്‍ ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി.

---- facebook comment plugin here -----

Latest