‘അപകടങ്ങളില്ലാത്ത ചൂടുകാലം’ ദുബൈ പോലീസ് കാമ്പയിന്‍

Posted on: July 28, 2016 8:22 pm | Last updated: July 29, 2016 at 8:42 pm
SHARE
police
ദുബൈ പോലീസ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍

>>ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍
ടയര്‍
* യാത്ര തുടങ്ങുന്നതിന് മുമ്പ് ടയറുകളുടെ നിലവാരം ഉറപ്പ് വരുത്തുക. നിലവാരമില്ലാത്ത ടയറുകള്‍ യാത്രക്ക് മുമ്പേ മാറ്റണം
* ട്രിപ്പ് ആരംഭിക്കുന്നതിന് മുമ്പ് ടയറുകളുടെ കാലാവധി
ഉറപ്പ് വരുത്തുക.
* അധിക ടയറുകള്‍ ഉറപ്പ് വരുത്തുക
* വാഹനത്തിന് ചെരിവ് അനുഭവപ്പെടുകയാണെങ്കില്‍
ടയറുകളുടെ അലൈന്‍മെന്റ് പരിശോധിക്കുക.

ബ്രേക്ക്‌സ്
* ബ്രേക്കിംഗ് സംവിധാനത്തിന്റെ കാര്യക്ഷമത യാത്ര പുറ പ്പെടും മുമ്പ് ഉറപ്പ് വരുത്തുക
* താഴ്ന്ന നിലയിലുള്ള ബ്രേക്ക് ഓയില്‍ ബ്രേക്ക് പെഡലു കളുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കും
* കുറഞ്ഞ അളവില്‍ ബ്രേക്ക് സംവിധാനം പ്രവര്‍ത്തനക്ഷമത യുള്ളുവെങ്കിലും പെഡലുകള്‍ വാഹനത്തിന്റെ ഫ്‌ളോറില്‍ മു ട്ടുന്നുവെങ്കിലും അടിയന്തരമായി ബ്രേക്കിംഗ് സംവിധാനത്തി ന് റിപ്പയര്‍ നടത്തേണ്ടതുണ്ട്.
റേഡിയേറ്റര്‍
* എന്‍ജിനിലെ കൂളന്റ് (തണുപ്പിക്കാനുപയോഗിക്കുന്ന
ദ്രാവകം) അളവ് പരിശോധിക്കുക.
* അത്യാവശ്യമായ കൂളന്റിന്റെ അളവ് ഉറപ്പ് വരുത്തുക
* തുടര്‍ച്ചയായി കൂളന്റിന്റെ അളവ് കുറയുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ റിപ്പയറിംഗ് കേന്ദ്രത്തില്‍
എത്തിച്ച് അറ്റകുറ്റപ്പണി നടത്തുക.
ട്രാവല്‍ കിറ്റ്
* സ്‌പെയര്‍ ടയര്‍, പ്ലഗ് കേബിള്‍, എമര്‍ജന്‍സി ലൈറ്റ്, നട്ടും ബോള്‍ട്ടും മുറുക്കാനുള്ള
ഉപകരണം, അഗ്നിശമന ഉപകരണം, ജമ്പ് വയര്‍.
* പ്രഥമ ശുശ്രൂഷാ കിറ്റ്, മെഡിക്കല്‍ ഉപകരണങ്ങള്‍.
* സണ്‍ ഗ്ലാസ്, വെറ്റ് നാപ്കിന്‍, ഗ്ലൗസ്
* ജി പി എസ് നാവിഗേഷന്‍ സംവിധാനം
യാത്രാ ടിപ്‌സ്
* യാത്രക്ക് മുമ്പ് മതിയായ രീതിയില്‍ ഭക്ഷണം കഴിക്കുകയും ആവശ്യാനുസര ണം ഉറങ്ങുകയും ചെയ്യുക.
* യാത്രക്കിടെ ആവശ്യാനുസരണം ചായ, കാപ്പി, ലഘുഭക്ഷണങ്ങള്‍ എന്നിവക്ക് സയമം കണ്ടെത്തുക.
* വാഹനത്തില്‍ കയറിയ ഉടന്‍ സീറ്റ് ബെല്‍റ്റ് ധരിക്കുക. കുട്ടികളുടെ സീറ്റില്‍ അവര്‍ ഇരുന്നെന്ന് ഉറപ്പ് വരുത്തുക.
* യാത്രക്കിടെ മറ്റുള്ളവര്‍ക്കും ഡ്രൈവ് ചെയ്യുന്നതിന് വാഹനം കൈമാറുക,
ഇത് മറ്റുള്ളവരെ കൂടുതല്‍ ശ്രദ്ധിക്കുന്നതിനും ആവശ്യമെങ്കില്‍ ഹ്രസ്വ മയക്കത്തിന് അവസരമൊരുക്കുകയും ചെയ്യും.
* മദ്യപിച്ച് വാഹനമോടിക്കരുത്. പിടിക്കപ്പെട്ടാല്‍ പിഴയും ജയില്‍ വാസവും
അനുഭവിക്കേണ്ടി വന്നേക്കാം.
പിഴ വിവരങ്ങള്‍
* വാഹനം ബ്രേക്ക് ഡൗണായ സമയത്ത് റോഡ് സുരക്ഷാ ഉപകരണങ്ങള്‍
ഉപയോഗിച്ചില്ലെങ്കില്‍- 200 ദിര്‍ഹം
* മതിയായ സുരക്ഷാക്രമീകരണങ്ങളില്ലാതെ ചെറു വാഹനങ്ങള്‍ ഓടിക്കല്‍
– 200 ദിര്‍ഹം, ഏഴ് ദിവസം വാഹനം കണ്ടുകെട്ടും
* 10 വയസിന് താഴെയുള്ള കുട്ടികളെ വാഹനത്തിന്റെ മുന്‍സീറ്റിലിരുത്തുക
– 400 ദിര്‍ഹം, നാല് ബ്ലാക്ക് പോയിന്റ്
* വ്യക്തതയില്ലാത്ത നമ്പര്‍ പ്ലേറ്റ്- 200 ദിര്‍ഹം, മൂന്ന് ബ്ലാക്ക് പോയിന്റ്
പൊട്ടിയ ലൈറ്റുകള്‍- 200 ദിര്‍ഹം, ആറ് ബ്ലാക്ക് പോയിന്റ്
* വാഹനത്തില്‍നിന്ന് എന്തെങ്കിലും സാധനങ്ങള്‍ പുറത്തേക്ക് വീണാല്‍
– 3,000 ദിര്‍ഹം, 12 ബ്ലാക്ക് പോയിന്റ,് 30 ദിവസം വാഹനം കണ്ടുകെട്ടും.