Connect with us

Gulf

പ്രൈവറ്റ് സ്‌കൂളുകളില്‍ അറബി ഭാഷ നിലവാരം പോരെന്ന്‌

Published

|

Last Updated

ദോഹ: രാജ്യത്തെ പ്രൈവറ്റ് സ്‌കൂളുകളില്‍ അറബി ഭാഷയില്‍ വിദ്യാര്‍ഥികളുടെ നിലവാരം കുറഞ്ഞതായി ദേശീയ മനുഷ്യാവകാശ കമ്മിറ്റിയുടെ വിലയിരുത്തല്‍. വിവിധ സ്‌കൂളുകള്‍ പിന്തുടരുന്ന കരിക്കുലം വ്യത്യസ്തമാമ്. രാജ്യത്തെ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ നിലവാരത്തകര്‍ച്ചയിലും കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു. ഗണിതം, ഇംഗ്ലീഷ്, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലാണ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ മോശം പ്രകടനം കാഴ്ച വെക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസവും പ്രാദേശിക തൊഴില്‍ വിപണിയുടെ ആവശ്യങ്ങളുമായി ബന്ധം ഇല്ലാത്തതും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഖത്വര്‍ യൂനിവേഴ്‌സിറ്റിക്ക് കീഴില്‍ കോളജ് ഓഫ് മെഡിസിന്‍ തുടങ്ങിയത് വിജയകരമായതും വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ നേടുന്നതും കമ്മിറ്റി പ്രശംസിച്ചു.
സ്വദേശികള്‍ വിദേശത്ത് ചികിത്സാ സൗകര്യം നല്‍കുന്നതില്‍ കൂടുതല്‍ സുതാര്യത വരുത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിറ്റി നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ പൗരന്മാരുടെ വിദേശചികിത്സാ വിഭാഗത്തില്‍ 2231 കേസുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. രാജ്യത്ത് ലഭ്യമല്ലാത്ത ചികിത്സകള്‍ക്ക് വിദേശത്ത് പോകുന്നതിനാണ് സൗകര്യം ചെയ്യുന്നത്. ഈ സേവനം നല്‍കുന്നതില്‍ വിവേചനം നടന്നതായി ആരോപിച്ചുള്ള നിരവധി പരാതികള്‍ പരിശോധിച്ചിട്ടുണ്ടെന്നും മനുഷ്യാവകാശ കമ്മിറ്റി അറിയിച്ചതായി പ്രാദേശിക അറബി പത്രം അല്‍ റായ റിപ്പോര്‍ട്ട് ചെയ്തു.
ഏകീകൃത മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ വിദേശ ചികിത്സാ ആവശ്യങ്ങളെ തീരുമാനിക്കുന്നതിന്റെ ദൗര്‍ലഭ്യത മനുഷ്യാവകാശ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്നതിനും സംവിധാനമില്ല. ഇതിന് കാര്യക്ഷമമായ മേല്‍നോട്ടവും നിയന്ത്രണവും അനിവാര്യമാണെന്നും രോഗികള്‍ക്ക് പ്രയാമില്ലാതെ സേവനം ഉറപ്പുവരുത്തണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

---- facebook comment plugin here -----

Latest