സമ്മര്‍ ഫെസ്റ്റിവലിന് തിങ്കളാഴ്ച തുടക്കം

Posted on: July 28, 2016 7:49 pm | Last updated: July 28, 2016 at 7:49 pm
SHARE

Cn-KMFrWcAAq8nbദോഹ: ഖത്വറിലെ വേനല്‍ക്കാലത്തിന് നിറച്ചാര്‍ത്ത് പകര്‍ന്ന് വിവിധ വിനോദപരിപാടികളും ഷോപ്പിംഗ് പ്രൊമോഷനുകളുമായി മൂന്നാമത് ഖത്വര്‍ സമ്മര്‍ ഫെസ്റ്റിവലിന് തിങ്കളാഴ്ച തുടക്കം. ഒരു മാസം നീളുന്ന വേനല്‍ക്കാല ഉത്സവം രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും പുതിയ അനുഭവമാകുന്നതിനുള്ള വിഭവങ്ങള്‍ ഒരുക്കിയിട്ടുണ്ട് അധികൃതര്‍.
ആഗസ്റ്റ് ഒന്നിന് പേള്‍ഖത്വറിലാണ് വേനല്‍ക്കാലയുത്സവത്തിന്റെ ഔദ്യോഗിക തുടക്കം. ആഗസ്റ്റ് അഞ്ച്, ആറ്, 12, 13, 19, 20, 26, 27 തീയതികളില്‍ പേള്‍ ഖത്വറിലെ പോര്‍ട്ടോ അറേബ്യയിലും മദീന സെന്‍ട്രലിലും വിവിധ വിനോദ പരിപാടികളും സംഗീത നിശകളും മറ്റും നടക്കും.
പേള്‍ ഖത്വറിലെ ഹോസ്പിറ്റിലാറ്റി, ചില്ലറ വില്‍പ്പന മേഖലകളും ഉത്സവത്തെ വര്‍ണാഭമാക്കാനുള്ള തയ്യാറെടുപ്പുകളിലാണ്.
ആഭ്യന്തര സന്ദര്‍ശകര്‍ക്ക് പുറമെ ജി സി സിയിലെ സന്ദര്‍ശകര്‍ക്കും കുടുംബസമേതം വിനോദങ്ങളില്‍ പങ്കാളികളാകാനുള്ള തരത്തിലാണ് ക്യു ടി എ സമ്മര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.