Connect with us

Gulf

എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തണം: അല്‍ കുവാരി

Published

|

Last Updated

ബെര്‍ലിനില്‍ നടന്ന സാംസ്‌കാരിക നയതന്ത്രം സെമിനാറില്‍ ഡോ. ഹമദ് ബിന്‍
അബ്ദുല്‍ അസീസ് അല്‍ കുവാരി സംസാരിക്കുന്നു

ദോഹ: വിദ്യാഭ്യാസവും സംസ്‌കാരവും ലഭ്യമാക്കുന്നതില്‍ വിവിധ രാഷ്ട്രങ്ങള്‍ക്കിടയില്‍ വലിയ അന്തരമുണ്ടെന്നും എല്ലാവര്‍ക്കും സംസ്‌കാരവും വിദ്യാഭ്യാസവും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേണമെന്നും യുനെസ്‌കോ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള ഖത്വറിന്റെ സ്ഥാനാര്‍ഥിയും അമീരി ദിവാന്‍ ഉപദേഷ്ടാവുമായ ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരി. ലോകത്തെ ചിലയിടങ്ങള്‍ വിദ്യാസമ്പുഷ്ടമാണെങ്കില്‍ മറ്റിടങ്ങളിലെ ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബെര്‍ലിനില്‍ നടക്കുന്ന സാംസ്‌കാരിക നയതന്ത്ര വിഷയത്തിലുള്ള സെമിനാറിന്റെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമായും സാമ്പത്തിക കാരണങ്ങളാല്‍ 58 മില്യന്‍ കുട്ടികള്‍ സ്‌കൂളിന് പുറത്താണെന്ന് യുനെസ്‌കോ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തുകയെന്ന പരമപ്രധാനമായ ദൗത്യമാണ് സാംസ്‌കാരിക നയന്ത്രത്തില്‍ പ്രഥമഗണനീയമായത്.
വേള്‍ഡ് ഇന്നൊവേഷന്‍ സമ്മിറ്റ് ഫോര്‍ എജുക്കേഷന്‍ (വൈസ്), എജുക്കേഷന്‍ എബവ് ആള്‍, എജുക്കേറ്റ് എ ചൈല്‍ഡ് തുടങ്ങിയ ഖത്വറിന്റെ പദ്ധതികള്‍, ലോകത്തെ അരികുവത്കരിക്കപ്പെട്ട മേഖലകളിലെ കോടിക്കണക്കിന് കുട്ടികള്‍ക്ക് അക്ഷരഭാഗ്യം ലഭിക്കാന്‍ ഇടയായിട്ടുണ്ടെന്നും അല്‍ കുവാരി ചൂണ്ടിക്കാട്ടി.

Latest