കോടതികളിലെ മാധ്യമ വിലക്ക് ഗവര്‍ണര്‍ ഇടപെടണമെന്ന് വിഎം സുധീരന്‍

Posted on: July 28, 2016 1:00 pm | Last updated: July 29, 2016 at 8:21 am
SHARE

VM SUDHEERANതിരുവനന്തപുരം: കോടതികളിലെ മാധ്യമവിലക്ക് ഗവര്‍ണര്‍ ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. വിഷയത്തില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും നീതിന്യായനിര്‍വഹണം സുതാര്യമാക്കണമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു. പ്രശ്‌നം പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ പ്രശ്‌നത്തില്‍ നടത്തിയ ഇടപെടലുകള്‍ സംഘര്‍ഷത്തിന് അയവ് ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല, സാഹചര്യം കൂടുതല്‍ വഷളാക്കുകയുമാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി, മുഖ്യവിവരാവകാശ കമ്മിഷണര്‍, പത്രാധിന്മാരോ അവരുടെ പ്രതിനിധികള്‍, ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ എന്നിവര്‍ ആശയവിനിമയം നടത്തി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും സുധീരന്‍ നിര്‍ദ്ദേശിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സുതാര്യത ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.