ധനേഷ് മാഞ്ഞൂരാന്‍ യുവതിയെ കടന്നു പിടിച്ചെന്ന് ദൃക്‌സാക്ഷിയുടെ മൊഴി

Posted on: July 28, 2016 1:03 pm | Last updated: July 29, 2016 at 8:22 am
SHARE

dhanesh manjooranകൊച്ചി: ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിച്ചെന്നു ദൃക്‌സാക്ഷി മൊഴി. എംജി റോഡിലെ ഹോട്ടലുടമ ഷാജിയാണ് പോലീസിന് ഈ മൊഴി നല്‍കിയിരിക്കുന്നത്. മാഞ്ഞൂരാന്‍ കടന്നുപിടിച്ചതിനെ തുടര്‍ന്ന് യുവതി ബഹളംവച്ചപ്പോള്‍ നാട്ടുകാര്‍ ഓടിക്കൂടി. എന്നാല്‍ പോലീസ് ഇയാളോട് മൃദുനിലപാടാണ് സ്വീകരിച്ചത്. ഇതേതുടര്‍ന്നാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ താന്‍ മൊഴി നല്‍കാതിരുന്നതെന്നും ഷാജിയുടെ മൊഴിയില്‍ പറയുന്നു.

മാഞ്ഞൂരാന്‍ കേസില്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സംസ്ഥാനത്തുടനീളം അഭിഭാഷക-മാധ്യമപ്രവര്‍ത്തക സംഘര്‍ഷം നടക്കുന്നതിന് കാരണമായത്.