വെള്ളിയാഴ്ച അഖിലേന്ത്യാ ബേങ്ക് പണിമുടക്ക്

Posted on: July 28, 2016 11:34 am | Last updated: July 28, 2016 at 11:34 am
SHARE

bank strikeകൊച്ചി: ജനവിരുദ്ധ ബേങ്കിംഗ് പരിഷ്‌കാര നയങ്ങള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ബേങ്ക് യൂനിയനുകളുടെ ഐക്യവേദിയുടെ നേതൃത്വത്തില്‍ നാളെ അഖിലേന്ത്യാ ബേങ്ക് പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊതുമേഖലാ സ്വകാര്യ-വിദേശ-ഗ്രാമീണ ബേങ്കുകളിലാണ് പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി ഇന്ന് എല്ലാ ജില്ലാ-ടൗണ്‍ കേന്ദ്രങ്ങളിലും റാലികളും 29 ന് കേന്ദ്രീകൃത ധര്‍ണകളും നടത്തുമെന്നും യുനൈറ്റഡ് ഫോറം ഓഫ് ബേങ്ക് യൂനിയന്‍സ് സംസ്ഥാന കണ്‍വീനര്‍ സി ഡി ജോസണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജനകീയ പൊതുമേഖലാ ബാങ്കിംഗ് സംവിധാനത്തെ പടിപടിയായി സ്വകാര്യവത്കരിക്കാനും ലയനം വഴി പൊതുമേഖലാ ബേങ്കുകളുടെയും ശാഖകലുടെയും എണ്ണം കുറക്കാനുമുള്ള നടപടിക്കെതിരെയും, സ്വകാര്യമേഖലയില്‍ യഥേഷ്ടം ബേങ്കുകള്‍ അനുവദിക്കാനുള്ള നയംതിരുത്തുക, വന്‍കിട വായ്പാ കുടിശ്ശിക വരുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുക, കോര്‍പറേറ്റ് വായ്പാ കുടിശ്ശികക്കാരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുക, വിദേശ മൂലധനം വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, തൊഴിലാളി വിരുദ്ധ നിയമ ഭേദഗതികളുപേക്ഷിക്കുക, പൊതുമേഖലാ ബേങ്കിംഗ് വിപുലീകരിക്കുക, ചെറുകിട നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

കേരള വികസനത്തിന്റെ നിര്‍ണായക സംഭാവനകള്‍ നല്‍കുന്ന എസ് ബി ടിയെ എസ് ബി ഐ യില്‍ ലയിപ്പിക്കരുതെന്ന് കേരള നിയമസഭ കേന്ദ്രത്തോട് ആവശ്യപ്പെടുകയും കേരളത്തിലെ എം പി മാര്‍ പാര്‍ലിമെന്റില്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ഈ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.