ഓപറേഷന്‍ ‘നമ്പര്‍’ കുടുങ്ങിയത് 3058 വാഹനങ്ങള്‍

Posted on: July 28, 2016 11:30 am | Last updated: July 28, 2016 at 11:30 am
SHARE

number plateതിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമം അനുശാസിക്കുന്നതിനു വിപരീതമായി ഇഷ്ടാനുസരണം വാഹനങ്ങള്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ചതിന് കുടുങ്ങിയത് 3058 വാഹനങ്ങള്‍. 10 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപറേഷന്‍ നമ്പറിലാണ് വാഹനങ്ങള്‍ കുടുങ്ങിയത്.

പല വാഹന ഉടമകളും തങ്ങളുടെ വാഹനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ കിട്ടുന്നരീതിയിലും മറ്റു ചിലര്‍ തങ്ങളുടെ വാഹനങ്ങളെ തിരിച്ചറിയാതിരിക്കുന്നതിനും മോട്ടോര്‍ വാഹന നിയമം അനുശാസിക്കുന്നതിനു വിപരീതമായി അവരവരുടെ ഇഷ്ടാനുസരണവും പല വലിപ്പത്തിലും വികലമായും നമ്പറുകള്‍ എഴുതി പ്രദര്‍ശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഓപറേഷന്‍ നമ്പര്‍’ആരംഭിച്ചത്.
ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് രണ്ടായിരം രൂപയും ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 3000 രൂപയും മീഡിയം വാഹനങ്ങള്‍ക്ക് 4000 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 5000 രൂപയുമാണ് പിഴയായി ഈടാക്കിയത്. മോട്ടോര്‍ വാഹന ചട്ടത്തില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കേണ്ടത് എങ്ങനെയെന്നും അതിന്റെ അളവുകളും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. നമ്പര്‍ പ്ലേറ്റില്‍ മറ്റ് യാതൊരുവിധ അടയാളങ്ങളും എഴുത്തുകളും പ്രദര്‍ശിപ്പിക്കുവാനും അനുവാദമില്ല.
ഇരുചക്ര, മുച്ചക്ര വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന നമ്പര്‍ പ്ലേറ്റിന് 200 മില്ലി മീറ്റര്‍ നീളവും 100 മില്ലി മീറ്റര്‍ ഉയരവും നിഷ്‌കര്‍ഷിക്കുന്നു. ഇരുചക്ര വാഹനങ്ങളില്‍ മുന്‍ ഭാഗത്തെ നമ്പറിന്റെ അക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കും 30 മില്ലി മീറ്റര്‍ ഉയരവും, കനം 5 മില്ലി മീറ്റര്‍ അക്ഷരങ്ങള്‍ക്കിടയില്‍ 5 മില്ലി മീറ്ററും, പിന്‍ഭാഗത്തെ നമ്പര്‍ പ്ലേറ്റില്‍ അക്ഷരങ്ങള്‍ക്ക് 35 മില്ലി മീറ്റര്‍ അക്കങ്ങള്‍ക്ക് 40 മില്ലി മീറ്റര്‍ അക്ഷരങ്ങളുടെ കനം 7 മില്ലി മീറ്റര്‍ അക്ഷരങ്ങള്‍ക്കിടയില്‍ 5 മില്ലിമീറ്ററും, മുച്ചക്രവാഹനങ്ങള്‍ക്ക് അക്ഷരങ്ങള്‍ക്കും, അക്കങ്ങള്‍ക്കും 40 മില്ലി മീറ്ററും കനം 7 മില്ലി മീറ്ററും അക്ഷരങ്ങള്‍ക്കിടയില്‍ 5 മില്ലി മീറ്ററുമാണ്,
മറ്റു വാഹനങ്ങള്‍ക്ക് ഒറ്റവരിയില്‍ എഴുതുന്ന പ്ലേറ്റിന് 500ഃ120 മില്ലി മീറ്റര്‍ അളവുകളും രണ്ടുവരിയില്‍ എഴുതുന്ന പ്ലേറ്റിന് 340ഃ200 മില്ലി മീറ്റര്‍ വലിപ്പവും, അക്ഷരങ്ങള്‍ക്കും, അക്കങ്ങള്‍ക്കും 65 മില്ലി മീറ്റര്‍ വീതിയും അക്ഷരങ്ങളുടെ കനം 10 മില്ലി മീറ്ററും അക്ഷരങ്ങള്‍ക്കിടയില്‍ 10 മില്ലി മീറ്ററും അളവുകള്‍ നിഷ്‌കര്‍ഷിക്കുന്നു.