പോലീസിന്റെ ഭാഗത്തുനിന്ന് ജനവിരുദ്ധ നടപടികള്‍ ഉണ്ടാകരുത്; മുഖ്യമന്ത്രി

Posted on: July 28, 2016 11:10 am | Last updated: July 28, 2016 at 8:17 pm
SHARE

pinarayiതിരുവനന്തപുരം: പൊലീസിന്റെ ഭാഗത്ത് നിന്ന് ജനവിരുദ്ധമായ സമീപനങ്ങളുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണക്കാരന് പോലീസ് സ്‌റ്റേഷനില്‍ കയറി വന്ന് അവരുടെ വിഷമതകള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള അവസരം പോലീസ് ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.നിയമലംഘനങ്ങളില്‍ പൊലീസ് ശക്തമായ നടപടിയെടുക്കണം. ഇക്കാര്യത്തില്‍ പോലീസിന് സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജാഗ്രതയുള്ള സേനയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും പിണറായി പറഞ്ഞു.

സര്‍വീസിലുടനീളം സേനാംഗങ്ങള്‍ കായികക്ഷമത നിലനിര്‍ത്തണം. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും അതിന് സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ പൊലീസുകാരുടെ പാസിങ് ഔട്ട് പരേഡിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.