Connect with us

Kasargod

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വായ്പക്ക് മോറട്ടോറിയം

Published

|

Last Updated

തിരുവനന്തപുരം:എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ചികിത്സക്ക് എടുത്ത ബേങ്ക് വായ്പകളിലുള്ള ജപ്തി നടപടികള്‍ക്ക് മൂന്നുമാസത്തേക്ക് മോറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

റവന്യൂ റിക്കവറി നിയമം വകുപ്പ് 71 പ്രകാരം ഉള്‍പ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും ബേങ്കുകളില്‍ നിന്നും എടുത്ത വായ്പകള്‍ക്കും ഇത് ബാധകമാണ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വേണ്ടി ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് 2-വിന്റെ 25 സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കും. ഈ ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് അനുമതി നല്‍കി. കൊച്ചി റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കും. തിരുവിതാംകൂര്‍-കൊച്ചി ദേവസ്വംബോര്‍ഡ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തുന്നതിന് മൂന്നുപേരുടെ പാനല്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ ചെയ്തു.
റിട്ട. ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജുമാരായ എം രാജേന്ദ്രന്‍നായര്‍, ഡി പ്രേമചന്ദ്രന്‍, പി മുരളീധരന്‍ എന്നിവരുടെ പേരുകളാണ് ശുപാര്‍ശ ചെയ്തത്.