സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സുമിത്ര മഹാജനെ കണ്ടു

Posted on: July 28, 2016 12:19 am | Last updated: July 27, 2016 at 11:23 pm
SHARE

sreeramakrishnanന്യൂഡല്‍ഹി: നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കേരള നിയമസഭയില്‍ നടക്കുന്ന പ്രധാന വിഷയങ്ങളിലെ ചര്‍ച്ചകള്‍ ലോക്‌സഭാ ചാനല്‍ വഴി സംപ്രേക്ഷണം ചെയ്യുന്നത് സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ഇക്കാര്യം പരിഗണിക്കുമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഉറപ്പ് നല്‍കി.

കേരള നിയമസഭയില്‍ നടക്കുന്ന വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകളിലെ പ്രധാന വസ്തുതകള്‍ ലോക്‌സഭാ അംഗങ്ങള്‍ക്ക് മനസ്സിലാക്കാന്‍ ഇതുവഴി സാധിക്കുമെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമസഭാ നടപടികളെ കുറിച്ച് പ്രാദേശികമായി ചാനലുകള്‍ ആരംഭിക്കാന്‍ നേരത്തേ നിര്‍ദ്ദേശമുണ്ടായിരുന്നു.

ലോക്‌സഭാ ചാനലിന്റെ അടിസ്ഥാന സാങ്കേതിക സൗകര്യങ്ങള്‍ കേരള നിയമസഭാ സംപ്രേക്ഷണത്തിന് നിലവില്‍ ഉപയോഗപ്പെടുത്താമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തിലെ വിദ്യാര്‍ഥികളെയും യുവജനങ്ങളെയും നിയമ നിര്‍മാണ പ്രക്രിയകളെ കുറിച്ച് ബോധവത്കരിക്കുതിനായി നിയമസഭയില്‍ ആരംഭിച്ച സി പി എസ് ടി യുടെ പ്രവര്‍ത്തനം വിപുലീകരിക്കുവാനും ശക്തിപ്പെടുത്തുവാനും ലോക്‌സഭാ സ്പീക്കറുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തിയതായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേരളത്തിലെ നിയമസഭാ സെക്രട്ടേറിയറ്റില്‍ സെന്റര്‍ ഫോര്‍ പാര്‍ലിമെന്ററി സ്റ്റഡീസ് ആന്‍ഡ് ട്രെയിനിംഗ് നടത്തു സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ബി പി എസ് ടി യുടെ സഹായം ഉറപ്പ് വരുത്തും. നിയമസഭാ സെക്രട്ടേറിയറ്റിനേയും നിയമ നിര്‍മാണ പ്രക്രിയയെയും ജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുന്നതിന് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യും. അവക്കെല്ലാമുള്ള ബി പി എസ് ടിയുടെ പിന്തുണയും ലോക്‌സഭാ സ്പീക്കര്‍ വാഗ്ദാനം ചെയ്തു. നിയമ നിര്‍മാണ പ്രക്രിയകള്‍ കൂടുതല്‍ ജനകീയമാക്കാന്‍ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ സഹകരണം അഭ്യര്‍ഥിച്ചതായും സ്പീക്കര്‍ പറഞ്ഞു