ചിങ്കാര മാനിനെ കൊന്നത് സല്‍മാന്‍ തന്നെ; വെളിപ്പെടുത്തലുമായി കാണാതായ ഡ്രൈവര്‍

Posted on: July 27, 2016 9:28 pm | Last updated: July 27, 2016 at 9:28 pm
SHARE

SALMANന്യൂഡല്‍ഹി: വിവാദമായ മാന്‍ വേട്ടക്കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ വെളിപ്പെടുത്തലുമായി കാണാതായ ചിങ്കാര മാനിനെ കൊന്നത് സല്‍മാന്‍ തന്നെയാണെന്ന

; വെളിപ്പെടുത്തലുമായി കാണാതായ ഡ്രൈവര്‍ രംഗത്തെത്തി. രാജസ്ഥാനില്‍ സംരക്ഷിത വിഭാഗത്തില്‍ പെട്ട ചിങ്കാര മാനിനെ വെടിവച്ചത് സല്‍മാന്‍ ഖാന്‍ തന്നെയാണെന്ന് താരത്തിന്റെ മുന്‍ െ്രെഡവറും സംഭവത്തിന്റെ ഏക ദൃക്‌സാക്ഷിയുമായ ഹരീഷ് ദുലാനി വെളിപ്പെടുത്തി്. 18 വര്‍ഷം മുമ്പ് നടന്ന കേസില്‍ കഴിഞ്ഞ ദിവസം താരത്തിനെ രാജസ്ഥാന്‍ ഹൈക്കോടതി കുറ്രവിമുക്തനാക്കിയിരുന്നു.

സല്‍മാന്‍ തന്നെയാണ് ചിങ്കാരയെ കൊന്നതെന്ന് 18 വര്‍ഷം മുന്‍പ് ഇയാള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് 2002 മുതല്‍ ഇയാളെ കാണാതായി. എന്നാല്‍ തന്റെ കുടുംബാംഗങ്ങളെ വധിക്കുമെന്ന് ഭീഷണി ഉയര്‍ന്നു. സുരക്ഷാ പ്രശ്‌നം കാരണമാണ് താന്‍ മാറി നിന്നതെന്നും ഇയാള്‍ പറഞ്ഞു.
തന്റെ പിതാവിനുനേരെ പല ഭീഷണികളും വന്നിരുന്നു. അതില്‍ പേടിച്ചാണ് ജോധ്പൂരിനടുത്തുള്ള നഗരത്തില്‍നിന്ന് താമസം മാറിയത്. സംഭവം നടക്കുന്ന ദിവസം സല്‍മാന്‍ ഖാന്‍ തന്നെയാണ് വാഹനമോടിച്ചത്. മാത്രവുമല്ല, ചിങ്കാരയെ വെടിവയ്ക്കുകയും കഴുത്ത് അറുക്കുകയും ചെയ്തതും സല്‍മാന്‍ തന്നെയെന്നും ഇയാള്‍ പറഞ്ഞു. ന്റെ ജീവന്‍ അപകടത്തിലാണെന്നും സുരക്ഷ ഉറപ്പ് തന്നാല്‍ കോടതിയില്‍ സല്‍മാനെതിരെ മൊഴി കൊടുക്കാന്‍ തയ്യാറാണെന്നും ദുലാനി അറിയിച്ചിട്ടുണ്ട്.