നരേന്ദ്ര മോദി തന്നെ കൊല്ലാനും മടിക്കില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍

Posted on: July 27, 2016 8:08 pm | Last updated: July 28, 2016 at 12:16 pm
SHARE

kejriwalന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കൊല്ലാനും മടിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മോദിക്ക് ഇച്ഛാഭംഗം സംഭവിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ യൂറ്റിയൂബ് ചാനലില്‍ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് കെജരിവാള്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കൂടെയുള്ള എം.എല്‍.എമാരോട് ഒന്നുകില്‍ എന്ത് ത്യാഗം സഹിക്കാന്‍ തയ്യാറാകാനും അല്ലെങ്കില്‍ വീട്ടില്‍ തന്നെ കഴിയാനും അദ്ദേഹം ആഹ്വാനം ചെയ്തു.

മോദിക്ക് ഇച്ഛാഭംഗം സംഭവിച്ചിരിക്കുകയാണെന്നും. ല്ലാ എഎപി പ്രവര്‍ത്തകരും ജയിലില്‍ പോകാന്‍ തയാറായിരിക്കുകയാണ്. ചിലപ്പോള്‍ കൊല്ലപ്പെട്ടേക്കാം. പേടിയുള്ളവര്‍ പാര്‍ട്ടി വിട്ടുപോകുന്നു. അല്ലാത്തവര്‍ അനന്തരഫലങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും വീഡിയോയില്‍ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഇഷ്ടക്കാര്‍ക്കായി അദ്ദേഹം നിയമങ്ങള്‍ വളച്ചൊടിക്കുകയാണെന്ന് കെജ്‌രിവാള്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

ആം ആദ്മി എം.എല്‍.എമാര്‍ നിരന്തരം വിവാദങ്ങളില്‍ പെടുന്നതും അവര്‍ക്കെതിരെ കേസുകളുണ്ടാകുന്നിതിന്റെയും പശ്ചാത്തലത്തിലാണ് കെജ്രിവാള്‍ വീഡിയോ പുറത്തിറക്കിയത്.രാജ്യതലസ്ഥാനത്ത് അധികാരത്തിലേറിയതു മുതല്‍ ഇതുവരെ ഒരു ഡസനിലേറെ ആപ് എംഎല്‍മാര്‍ക്കാണ് വിവിധ കേസുകളില്‍ കുടുങ്ങുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ അന്വേഷണം നേരിടേണ്ടി വരികയോ ചെയ്തത്.

ആം ആദ്മി പാര്‍ട്ടിയെ ലക്ഷ്യം വയ്ക്കുന്നതിന് പിന്നില്‍ സ്ഥാപിത താത്പര്യങ്ങളുണ്ടോ എന്ന് സംശയമുണ്ട്. ഇതിനൊക്കെ പിന്നിലാരാണ് പ്രധാനമന്ത്രിയോ അമിത് ഷായോ ആയിരിക്കുമെന്ന് എനിക്കുറപ്പുണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശ പ്രകാരം അമിത് ഷായാണ് ഇതെല്ലാം ചെയ്യിക്കുന്നത്. പ്രധാനമന്ത്രി ഞങ്ങളുടെ മേല്‍ വാശി തീര്‍ക്കുകയാണ്. പ്രധാനമന്ത്രി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ഇതെല്ലാം ചിന്തിച്ചിട്ട് എനിക്ക് ഉറങ്ങാന്‍ പോലും കഴിയുന്നില്ലന്നെും വീഡിയോയില്‍ കെജ്‌രിവാള്‍ പറയുന്നു.