ഉത്തരാഖണ്ഡില്‍ ചൈനീസ് കയ്യേറ്റം നടന്നതായി സ്ഥിരീകരണം

Posted on: July 27, 2016 7:09 pm | Last updated: July 28, 2016 at 12:16 pm
SHARE

india-china-bordeന്യൂഡല്‍ഹി : ഉത്തരാഖണ്ഡിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം നുഴഞ്ഞുകയറിയതിന് സ്ഥിരീകരണം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്താണ് ചൈന ഇന്ത്യന്‍ പ്രദേശം കൈയ്യേറിയതായി അറിയിച്ചത്. ഉത്തരാഖണ്ഡില്‍ ഇരു രാജ്യങ്ങളും നിരായുധീകരണ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ചമോലി ജില്ലയിലാണ് ചൈനയുടെ സൈന്യമായ പീപ്പിള്‍സ് ആര്‍മി നുഴഞ്ഞു കയറിയത് ഈ മേഖലയില്‍ ഇന്ത്യന്‍ സൈന്യം ആയുധങ്ങള്‍ കരുതുകയോ യൂണിഫോം ധരിക്കുകയോ ചെയ്യാറില്ല എന്ന പ്രത്യേകതയുമുണ്ട്.

എന്നാല്‍, ചൈനീസ് പട്ടാളത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞെത്തിയ ഇന്ത്യന്‍ സൈന്യവുമായി ഇവര്‍ ഒരു മണിക്കൂറോളം നേര്‍ക്കുനേര്‍ നിന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, തന്ത്രപ്രധാനമായ കനാല്‍ വരെ എത്താന്‍ പട്ടാളത്തിനി കഴിഞ്ഞില്ലെന്നും മേഖലയില്‍ നിരീക്ഷണം ശക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുന്‍പ് ചമോലിയില്‍ അതിക്രമിച്ചു കടന്ന ചൈനീസ് പട്ടാളം സ്ഥലത്തെ ഒരു പാറയില്‍ ചൈന എന്ന് എഴുതിയത് വിവാദമായിരുന്നു.ജമ്മു കാശ്മീരിലെ 3,80,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം അവകാശപ്പെടുന്നതോടൊപ്പം അരുണാചല്‍ പ്രദേശിന്റെ 90,0000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശവും തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം.