തിരൂരങ്ങാടി ബാപ്പു ഉസ്താദ് ആണ്ട് നേര്‍ച്ച 29ന് തുടങ്ങും

Posted on: July 27, 2016 5:46 am | Last updated: July 27, 2016 at 12:47 pm
SHARE

മലപ്പുറം: തിരൂരങ്ങാടി ബാപ്പു ഉസ്താദ് രണ്ടാം ആണ്ട് നേര്‍ച്ച ഈമാസം 29, 30, 31 ആഗസ്റ്റ് ഒന്ന് തീയതികളില്‍ വിവിധ പരിപാടികളോടെ ബാപ്പു ഉസ്താദ് മഖാമില്‍ നടക്കും. 29ന് നാലിന് താനൂര്‍ അബ്ദുര്‍റഹ്മാന്‍ മഖാം സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കമാവും.
തുടര്‍ന്ന് കുണ്ടൂര്‍ ഉസ്താദ്, മൂസാന്‍കുട്ടി ഹാജി, ബാപ്പു ഉസ്താദ് മഖാമുകളിലും സന്ദര്‍ശനം നടത്തും. 6.30ന് കൊടിയേറ്റം, മൗലിദ് പാരായണം എന്നിവ നടക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ നേതൃത്വം നല്‍കും. 7.15ന് ബദ്‌രിയ്യത്ത് മജ്‌ലിസ് നടക്കും. എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, ദേവര്‍ശ്ശോല അബ്ദുസലാം മുസ്‌ലിയാര്‍ പ്രസംഗിക്കും. 30ന് വൈകുന്നേരം നാലിന് സാന്ത്വന സ്പര്‍ശം പരിപാടി എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്യും. ഏഴ് മണിക്ക് മന്ത്രി കെ ടി ജലീല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പ്രാര്‍ഥനക്ക് നേതൃത്വം.
ശാദുലി റാത്തീബിന് സയ്യിദ് സുഹൈല്‍ തങ്ങള്‍ നേതൃത്വം വഹിക്കും. 31ന് വൈകുന്നേരം മൂന്നിന് ബാപ്പു ഉസ്താദ് കവിയും ജീവിതവും പഠന സെഷനില്‍ പി എം എസ് എ തങ്ങള്‍ തൃശ്ശൂര്‍, അബ്ദുല്‍ ലത്തീഫ് സഖാഫി മമ്പുറം, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, ബശീര്‍ ഫൈസി വെണ്ണക്കോട്, ശാഫി സഖാഫി മുണ്ടമ്പ്ര, ഫൈസല്‍ അഹ്‌സനി രണ്ടത്താണി സംസാരിക്കും.
ഏഴ് മണിക്ക് അനുസ്മരണ സമ്മേളനം സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. അബ്ദുലത്വീഫ് സഈദ് പഴശ്ശി, മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, അബ്ദുല്‍ വാസിഅ് ബാഖവി കുറ്റുപ്പുറം പ്രസംഗിക്കും. ഒന്നാം തീയതി വൈകുന്നേരം നാലിന് ശിഷ്യ സംഗമം വിഴിഞ്ഞം അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്യും. ആറ് മണിക്ക് ഖത്മുല്‍ ഖുര്‍ആന് സയ്യിദ് ഹബീബ് തുറാബ് സഖാഫി തലപ്പാറ നേതൃത്വം നല്‍കും. ഏഴ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.
പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസംഗിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, ശിറിയ അലി കുഞ്ഞി മുസ്‌ലിയാര്‍, ചാലിയം കരീം ഹാജി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സൈഫുദ്ദീന്‍ ഹാജി തിരുവനന്തപുരം പങ്കെടുക്കും. സയ്യിദ് ഒ പി എം പൂക്കോയ കോയ തങ്ങള്‍ മലപ്പുറം, മഹ്മൂദ് മുസ്‌ലിയാര്‍ തിരൂരങ്ങാടി, അബ്ദുല്ലത്തീഫ് സഖാഫി മമ്പുറം, കെ മുസ്തഫ, പി എച്ച് ഫൈസല്‍, അബ്ദുറഊഫ് കാവുംപുറം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.