അക്രമം: മുസ്‌ലിംലീഗ് എസ് പി ഓഫീസ് മാര്‍ച്ച് 4ന്

Posted on: July 27, 2016 12:46 pm | Last updated: July 27, 2016 at 12:46 pm
SHARE

മലപ്പുറം: തീരദേശ മേഖലകളില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരെ പീഡിപ്പിക്കുകയും അക്രമിക്കുകയും കള്ളക്കേസുകളില്‍ കുടുക്കുകയും ചെയ്യുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആഗസ്റ്റ് നാലിന് രാവിലെ 10 മണിക്ക് മലപ്പുറം എസ് പി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. മുസ്‌ലിംലീഗ് മലപ്പുറം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പാര്‍ട്ടി പ്രതിനിധികളായ എം എല്‍ എമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍മാരുള്‍പ്പെടെയുള്ളവരാണ് മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുക്കുക. രാവിലെ 10 മണിക്ക് മലപ്പുറം കുന്നുമ്മല്‍ ടൗണ്‍ഹാള്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാര്‍ച്ച് മലപ്പുറം എസ് പി ഓഫീസ് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന ധര്‍ണയില്‍ മുസ്‌ലിംലീഗ് സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.