മഞ്ഞപ്ര പി കെ ഹൈസ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെയും വിവിധ ലാബുകളുടെ ഉദ്ഘാടനവും 30ന് നടക്കും

Posted on: July 27, 2016 12:35 pm | Last updated: July 27, 2016 at 12:35 pm
SHARE

വടക്കഞ്ചേരി: മഞ്ഞപ്ര പി കെ ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെയും വിവിധ ലാബുകളുടെയും ഉദ്ഘാടനം ജൂലായ് 30 നു നടക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 11 നു പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സാംസ്‌കാരിക പിന്നോക്കക്ഷേമ മന്ത്രി എ. കെ. ബാലന്‍ നിര്‍വഹിക്കും. ഹയര്‍സെക്കണ്ടറി സയന്‍സ് ലാബ് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ചാമുണ്ണിയും, ഹൈസ്‌കൂള്‍ വിഭാഗം പുതിയ കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം കണ്ണമ്പ്ര പഞ്ചാത്ത് പ്രസിഡണ്ട് ഡി റജിമോനും, ഹൈസ്‌കൂള്‍ വിഭാഗം പുതിയ ലൈബ്രറി ഉദ്ഘാടനം കഥാകൃത്ത് മുണ്ടൂര്‍ സേതുമാധവന്‍ മാസ്റ്ററും നിര്‍വഹിക്കും. പത്രസമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ കെ ഉദയകുമാര്‍, പ്രധാന അധ്യാപകന്‍ എ ജയശങ്കര്‍, സ്റ്റാഫ് സെക്രട്ടറി ജോണി മാത്യു എന്നിവര്‍ പങ്കെടുത്തു.