Connect with us

Palakkad

തെങ്ങിലെ ചെന്നീരൊലിപ്പ് നിയന്ത്രിക്കാന്‍ കൃഷി വിജ്ഞാന കേന്ദ്രം പരീക്ഷണം

Published

|

Last Updated

പട്ടാമ്പി: ജില്ലയിലെ തെങ്ങിന്‍ തോപ്പുകളില്‍ വ്യാപകമായി കണ്ടുവരുന്ന രോഗമായ ചെന്നീരൊലിപ്പ് നിയന്ത്രിക്കുന്നതിനുള്ള കൃഷിയിട പരീക്ഷണംകൃഷി വിജ്ഞാന കേന്ദ്രം ആരംഭിച്ചു. മഴക്കാലത്ത് ചെന്നീരൊലിപ്പ് ഉണ്ടാവുക, തെങ്ങിന്‍ തടിയിലെ വിള്ളലുകളിലൂടെ ഒരു ചുവന്ന ദ്രാവകം ഒലിച്ചിറങ്ങുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം.
തെങ്ങിന്റെ കടഭാഗത്ത് നിന്ന് തുടങ്ങി മുകളിലേക്ക് വ്യാപിക്കുന്നതാണ് രോഗം. ഈ ഭാഗത്തെ തൊലിചെത്തി നോക്കിയില്‍ തടി അഴുകികുറത്തിരിക്കുന്നതായി കാണാം. രോഗനിയന്ത്രണത്തിനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ തെങ്ങോലയുടെ എണ്ണം കുറഞ്ഞ് മച്ചിങ്ങ പൊഴിഞ്ഞ് തെങ്ങിന്റെ മണ്ട ചെറുതായി വരും. തെയ്‌ലവയോപ്‌സിസ്പാരഡോക്‌സ് എന്ന കുമിളയാണ് ഈ രോഗത്തിന് ഹേതു.
തീവ്രമായ വേനലിന് ശേഷം പെയ്യുന്ന മഴ, തടിയിലുണ്ടാകുന്ന വിള്ളലുകള്‍ എന്നിവ ഈ രോഗം വ്യാപിക്കുന്നതിന്റെ തീവ്രത കൂട്ടുന്നു. ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളിലാണ് ഈ രോഗം കൂടുതല്‍ വ്യാപിക്കുന്നത്. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ ഇസ്രായേല്‍ തോമസ്, കീടരോഗവിഭാഗത്തിലെ ശാസ്ത്രജ്ഞയായ ഡോ കെ വി സുമിയ എന്നിവരുടെ നേതൃത്വത്തില്‍ പെരുവെമ്പ് കൃഷി ഓഫീസര്‍ ടി വി മുരളിധരന്റെ സഹകരണ ത്തോടെ പെരുവെമ്പ് പഞ്ചായത്തിലെ നൂര്‍മുഹമ്മദിന്റെ കൃഷിയിടത്തിലാണ് ചെന്നിരൊലിപ്പ് രോഗത്തിനെതിരെയുള്ള പരീക്ഷണം നടത്തിവരുന്നത്.
ജൈവ രോഗനിയന്ത്രണ മാര്‍ഗ്ഗങ്ങളായ ട്രൈക്കേഡര്‍മ , സ്യൂഡോ മൊണാസ് എന്നിവ തരിശു , ചുണ്ണാമ്പു ചേര്‍ത്തുണ്ടാക്കുന്ന ബോര്‍ഡോമിശ്രിതവും ഹെക്‌സാകൊണോസോള്‍ എന്നകുമിള്‍ നാശിനിയുമാണ് രോഗനിയന്ത്രണത്തിനായി പരീക്ഷിക്കുന്നത്. രോഗനിയന്ത്രണ ത്തിനായി പരീക്ഷിക്കുന്നത്. രോഗം ബാധിച്ച ഭാഗം ചെത്തി കളഞ്ഞ് കുഴമ്പ് പരുവത്തിലാക്കിയ ട്രൈക്കേര്‍ഡമ, സ്യൂസോമൊണാസ, പത്ത് ശതമാനം വീര്യമുള്ള ബോര്‍ഡോ കുഴമ്പ്, അഞ്ച് ശതമാനം വീര്യത്തിലുള്ള ഹെക്‌സാകൊണോസോള്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് തേച്ച് പിടിപ്പിക്കുകയും പ്രസ്തുത മരുന്നുകള്‍ തെങ്ങിന്റെ കടഭാഗത്ത് മണ്ണില്‍ ചേര്‍ത്ത് കൊടുക്കുകയും ചെയ്യുന്നതിലൂടെ രോഗത്തിന്റെ തീവ്രത കുറക്കാമെന്നാണ് കൃഷി വിജ്ഞാന കേന്ദ്രം മേധാവികള്‍ പറയുന്നത്.

---- facebook comment plugin here -----

Latest