കര്‍ണാടകയില്‍ ബസിന് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു: ഒന്‍പത് പേര്‍ക്ക് പരിക്ക്

Posted on: July 27, 2016 12:05 pm | Last updated: July 27, 2016 at 8:09 pm
SHARE

ktk_2947952fബംഗളൂരു: കര്‍ണാടകയില്‍ ബസിന് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഹുബ്ബള്ളിക്കടുത്ത് വരൂരില്‍ വച്ചാണ് ബസിന് തീപിടിച്ചത്. ബംഗളൂരുവില്‍ നിന്ന് ദര്‍വാഡിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് പുലര്‍ച്ചെ 5.30നാണ് അപകടം നടന്നതെന്ന് പോലീസ് പറഞ്ഞു. സ്വകാര്യ കമ്പനിയുടെ നോണ്‍ സ്ലീപ്പര്‍ ബസായ ദുര്‍ഗാമ്പ മോട്ടോര്‍സിനാണ് തീപിടിച്ചത്. ബസിന് പുറകിലാണ് തീപിടിച്ചതെന്നാണ് സൂചന. അപകട സമയത്ത് രണ്ട് ഡ്രൈവര്‍മാരും ഒരു ക്ലീനറുമടക്കം 19 പേരാണ് ബസിലുണ്ടായിരുന്നു. ഒരു ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ബെലാഗവിയിലുള്ള കെഎല്‍ഇ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.