നര്‍സിംഗ് യാദവിനെ കുടുക്കിയത് ദേശീയ ഗുസ്തി താരത്തിന്റെ അനുജനെന്ന് റിപ്പോര്‍ട്ട്

Posted on: July 27, 2016 11:22 am | Last updated: July 27, 2016 at 11:22 am
SHARE

Narsingh-Yadavന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന നര്‍സിംഗ് യാദവിനെ കുടുക്കിയത് ദേശീയ ഗുസ്തി താരത്തിന്റെ ഇളയ സഹോദരനെന്ന് റിപ്പോര്‍ട്ട്. സോനാപതിലെ സായി കേന്ദ്രത്തില്‍ കയറിയാണ് ഇയാള്‍ യാദവിന്റെ ഭക്ഷണത്തില്‍ ഉത്തേജക മരുന്ന് കലര്‍ത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
പതിനേഴ് വയസ് മാത്രമുള്ള ഇയാള്‍ ഗുസ്തിയില്‍ 65 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. ഇന്ത്യന്‍ ടീം ബള്‍ഗേറിയയില്‍ മത്സരത്തിനായി പോയപ്പോള്‍ ഇയാള്‍ സായിയിലെ നര്‍സിംഗിന്റെ മുറിക്ക് സമീപം കണ്ടവരുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തെ കുറിച്ച് യാദവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്റെ ഭക്ഷണത്തില്‍ ഉത്തേജക മരുനന് കലര്‍ത്താന്‍ ശ്രമം നടന്നതായി നേരത്തെ തന്നെ യാദവ് ആരോപിച്ചിരുന്നു. ഇക്കാര്യം തന്നോട് പറഞ്ഞിരുന്നതായി മറ്റൊരു ഗുസ്തി താരം യോഗേശ്വര്‍ ദത്തും വെളിപ്പെടുത്തിയിരുന്നു.