ദേശീയ പാത സ്ഥലമെടുപ്പ്: ചര്‍ച്ചക്ക് തയ്യാറാകണമെന്ന് കര്‍മ സമിതി

Posted on: July 27, 2016 9:47 am | Last updated: July 27, 2016 at 9:47 am
SHARE

വടകര: ദേശീയ പാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട ജില്ലാ ഭരണകൂടം കര്‍മ സമിതിയുമായി ചര്‍ച്ചക്ക് തയ്യാറാകണമെന്ന് സമര സഹായ സമിതി കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വീടുകളും സ്ഥലവും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍ രൂപീകരിച്ച കര്‍മ സമിതി കഴിഞ്ഞ എട്ടു വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ്. ഈ സംഘടനയുമായി ചര്‍ച്ചയില്ല എന്ന നിലപാട് മാറ്റണമെന്ന് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. പുനരധിവാസം ഉറപ്പാക്കി മാത്രമേ പാത വികസനം പാടുള്ളുവെന്ന് സി പി ഐ, സി പി എം പ്രതിനിധികള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. കര്‍മ സമിതി താലൂക്ക് കണ്‍വീനര്‍ പി കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. പി കെ ദിവാകരന്‍(സി പി എം), ആര്‍ സത്യന്‍(സി പി ഐ), അഡ്വ. എം രാജേഷ്(ബി ജെ പി), മനയത്ത് ചന്ദ്രന്‍(ജെ ഡി യു), കെ അന്‍വര്‍ ഹാജി(മസ്‌ലീം ലീഗ്), ടി കെ സിബി(ആര്‍ എം പി), വള്ളില്‍ ശ്രീജിത്ത്(കോണ്‍ എസ്), എ ടി ശ്രീധരന്‍(എച്ച് എം എസ്), പ്രദീപ് ചോമ്പാല, എ ടി മഹേഷ്(കര്‍മ സമിതി)ടി കെ മാധവന്‍(വെല്‍ഫേര്‍പാര്‍ട്ടി), എം അബ്ദുല്‍സ്സലാം(വ്യാപാരി വ്യവസായി ഏകോപനസമിതി), സി വി ബാലഗോപാല്‍, കെ കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. സമര സഹായസമിതി ഭാരവാഹികളായി ആര്‍ സത്യന്‍(ചെയര്‍മാന്‍), പി സുരേഷ്(ജന.കണ്‍വീനര്‍) തിരഞ്ഞെടുത്തു.