ഹിലരി ക്ലിന്റന്‍: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്ന ആദ്യ വനിത

Posted on: July 27, 2016 9:09 am | Last updated: July 27, 2016 at 12:16 pm
SHARE

hilariഫിലഡല്‍ഫിയ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹില്ലരി ക്ലിന്റണ്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാകും. ഫിലഡല്‍ഫിയയില്‍ നടന്ന ചതുര്‍ദിന ഡെമോക്രാറ്റിക് കണ്‍വന്‍ഷനിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഇത് ആദ്യമായാണ് ഒരു വനിത യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍നിന്നായി ആകെ 4763 പ്രതിനിധികളാണ് ഡെമോക്രാറ്റിക് കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. ഇതില്‍ 2383 പേരുടെ പിന്തുണയാണ് ഹില്ലരി നേടിയത്. പ്രൈമറികളില്‍ ഹില്ലിരിയുടെ കടുത്ത എതിരാളിയായിരുന്ന ബേര്‍ണി സാന്‍ഡേഴ്‌സണ് 1,865 വോട്ടുകളാണ് ലഭിച്ചത്.

കണ്‍വന്‍ഷനില്‍ പ്രഥമവനിത മിഷേല്‍ ഒബാമയും സെനറ്റര്‍ ബേര്‍ണി സാന്‍ഡേഴ്‌സും ഹില്ലരിക്കു പിന്തുണ പ്രഖ്യാപിച്ചു പ്രസംഗിച്ചിരുന്നു. എന്നാല്‍ സാന്‍ഡേഴ്‌സിന്റെ ചില അനുയായികള്‍ ബഹളമുണ്ടാക്കി. സാന്‍ഡേഴ്‌സാണു നേതൃത്വത്തില്‍ വരേണ്ടതെന്ന് അവര്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയായി ജൂലൈ 18 മുതല്‍ 21 വരെ നടന്ന േദശീയ കണ്‍വെന്‍ഷനില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിന് 1237 പ്രതിനിധികളുടെ പിന്തുണയാണ് വേണ്ടതെങ്കില്‍ െ്രെപമറികളിലെ വിജയത്തിലൂടെ 1447 പ്രതിനിധികളുടെയും 95 സൂപ്പര്‍ ഡെലിഗേറ്റുകളുടേത് അടക്കം 1542 പ്രതിനിധികളുടെ പിന്തുണ ട്രംപ് നേടി.

നവംബര്‍ എട്ടിനാണ് യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്

പ്രഖ്യാപന വീഡിയോ കാണാം…..