ജര്‍മനിയില്‍ രോഗി ഡോക്ടറെ വെടിവെച്ചു കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

Posted on: July 27, 2016 5:44 am | Last updated: July 27, 2016 at 12:45 am
SHARE

ബെര്‍ലിന്‍: ബെര്‍ലിനില്‍ രോഗി ഡോക്ടറെ വെടിവെച്ചു കൊന്നു സ്വയം വെടിയുതിര്‍ത്ത് മരിച്ചു. തീവ്രവാദ അക്രമണത്തിന്റെ തെളിവുകളൊന്നും സംഭവത്തിലില്ലെന്ന് പോലീസ് പറഞ്ഞു. ജര്‍മന്‍ തലസ്ഥാന നഗരിയുടെ അടുത്ത പ്രദേശമായ സ്റ്റെഗിലിറ്റ്‌സിലെ യൂനിവേഴ്‌സിറ്റി ആശുപത്രിയിലാണ് സംഭവം. രോഗി ഡോക്ടറെ വെടിവെച്ച കൊന്ന ശേഷം സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് പറഞ്ഞു. അത്യാഹിത വിഭാഗത്തിലുള്ള ഡോക്ടറാണ് കൊല്ലപ്പെട്ടത്. മ്യൂനിക്കില്‍ കഴിഞ്ഞയാഴ്ച നടന്ന വെടിവെപ്പിന് ശേഷമാണ് ആക്രമണമെന്നത് ശ്രദ്ധേയമാണ്. ഞായറാഴ്ച സിറിയന്‍ അഭയാര്‍ഥി സംഗീത ഫെസ്റ്റിവല്‍ നടക്കുന്നതിന് പുറത്ത് പൊട്ടിത്തെറിച്ച് 15 പേര്‍ക്ക് പരുക്കേറ്റിരുന്നു. വെള്ളിയാഴ്ച ഒളിമ്പിക് ഷോപ്പിംഗ് മാളിലുണ്ടായ ആക്രമണത്തില്‍ 19 പേരാണ് കൊല്ലപ്പെട്ടത്.