എസ് എം എ സംസ്ഥാന ക്യാമ്പയിന്‍ കാന്തപുരം ഉദ്ഘാടനം ചെയ്യും

Posted on: July 27, 2016 5:41 am | Last updated: July 27, 2016 at 12:42 am
SHARE

KANTHAPURAMകോഴിക്കോട്: മദ്‌റസാ വിദ്യാഭ്യാസത്തിന്റെ പുരോഗതിക്കും ശാക്തീകരണത്തിനും ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനുമായി സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി ‘ആനന്ദകരമായ മദ്‌റസാ വിദ്യാഭ്യാസം’ ക്യാമ്പയിന്‍ നടത്തുന്നു. സംസ്ഥാന തല ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഈമാസം 30ന് ഉച്ചക്ക് രണ്ടിന് കണ്ണൂരില്‍ നിര്‍വഹിക്കും. അധ്യാപക സംഗമങ്ങള്‍, വിദ്യാര്‍ഥി കൂട്ടങ്ങള്‍, പാരന്റ് അസംബ്ലി, സ്മാര്‍ട്ട് ട്രൈനിംഗ്, സമ്പൂര്‍ണ ഗ്രേഡിംഗ്, ടേബിള്‍ടോക്ക്, പഠനസഹായ വിതരണം കളിക്കൂട്ടം എന്നീ പദ്ധതികള്‍ നടപ്പാക്കും.