Connect with us

Kasargod

എന്‍ട്രന്‍സ് പരീക്ഷ അടുത്ത മാസം 11ന്

Published

|

Last Updated

കാസര്‍കോട്: കേരള കേന്ദ്രസര്‍വകലാശാലയില്‍ ഈ വര്‍ഷം ആരംഭിക്കുന്ന എം എസ് സി ജിയോളജി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായുളള എന്‍ട്രന്‍സ് പരീക്ഷ ഈ മാസം 11ന് കാസര്‍കോട്, കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ നടക്കും. ആകെ 20 സീറ്റുകളാണ് നിലവിലുളളത്. ജനറല്‍ 10, ഒ ബി സി 5, എസ് സി-3, എസ് ടി-2. 55 ശതമാനം മാര്‍ക്കോടെ ബി എസ് സി ജിയോളജി അല്ലെങ്കില്‍ ബി എസ് സി ജിയോളജി ആന്റ് വാട്ടര്‍മാനേജ്‌മെന്റ് യോഗ്യതയുളള 2016 ജൂലായ് ഒന്നിന് 25 വയസ്സ് കഴിയാത്ത യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
എസ് സി/എസ് ടി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ബിരുദ പരീക്ഷയില്‍ മിനിമം മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവ് അനുവദിക്കും. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ദിവസം രാവിലെ 9.30ന് സൗകര്യപ്രദമായ കേന്ദ്രങ്ങളില്‍ എത്തി നിശ്ചിത ഫീസ് 700രൂപ, എസ് സി/എസ് ടി ഭ.350രൂപ അടച്ച് പേര് രജിസ്റ്റര്‍ ചെയ്ത് പരീക്ഷ എഴുതാവുന്നതാണ്. പരീക്ഷാ സമയം രാവിലെ 10.30 മുതല്‍ 12.00 വരെ.
പരീക്ഷാ കേന്ദ്രങ്ങള്‍: കേരള കേന്ദ്രസര്‍വ്വകലാശാല പ്രധാന കാമ്പസ്, പെരിയ, കാസര്‍കോട്, എം ജി യൂണിവേഴ്‌സിറ്റി, റീജിയണല്‍ സെന്റര്‍, എടപ്പളളി, കൊച്ചി, കേരള കേന്ദ്രസര്‍വ്വകലാശാല, കാപ്പിറ്റല്‍ സെന്റര്‍, പട്ടം, തിരുവനന്തപുരം.
പരീക്ഷാര്‍ത്ഥികള്‍ സാധുവായ തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ്(ംംം.രൗസലൃമഹമ.മര.ശി) സന്ദര്‍ശിക്കുക.