അമീന്‍ സഖാഫി അറബ് ലീഗ് മിഷന്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍

Posted on: July 27, 2016 12:23 am | Last updated: July 27, 2016 at 12:23 am
SHARE

ammeen hassan saqafiന്യൂഡല്‍ഹി : അറബ് ലീഗിന്റെ ഇന്ത്യയിലെ ചീഫ് കോ ഓര്‍ഡിനേറ്ററായി അലിഫ് (അറബിക് ലാംഗ്വേജ് ഇംപ്രൂവ്‌മെന്റ് ഫോറം) ഡയറക്ടര്‍ അമീന്‍ മുഹമ്മദ് ഹസന്‍ സഖാഫി നിയമിതനായി. ന്യൂഡല്‍ഹിയിലെ അറബ് ലീഗ് എംബസിയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ചുമതലകള്‍ ഏറ്റെടുത്തു. ഇന്തോ-അറബ് സാംസ്‌കാരിക പൈതൃക ബന്ധങ്ങളുടെ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, അറബ് ലീഗുമായി സഹകരണത്തിലുള്ള ഏഷ്യന്‍ -ആഫ്രിക്കന്‍, അറബ് രാജ്യങ്ങളിലെ വിവിധ യൂനിവേഴ്‌സിറ്റികള്‍,ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ തമ്മിലുള്ള വിദ്യാഭ്യാസ – സാംസ്‌കാരിക – ഭാഷാ വിനിമയ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, അറബി ഭാഷാ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം, സഹകരണ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ-സാംസ്‌കാരിക-ഭാഷാ സമ്മേളനങ്ങളുടെ സംഘാടനത്തിലെ ഇന്ത്യന്‍ പങ്കാളിത്തം തുടങ്ങിയവയാണ് പ്രധാന ചുമതലകള്‍. കോഴിക്കോട് പന്തീരങ്കാവ് വളളിക്കുന്ന് സ്വദേശിയാണ്. ജാമിഅ മര്‍കസു സഖാഫത്തി സുന്നിയ്യയില്‍ നിന്നും ഇസ്‌ലാമിക് ശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം അലീഗഢ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അറബി ഭാഷാ – സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ഇന്തോ-അറബ് സാംസ്‌കാരിക – ഭാഷാ – സാഹിത്യ ബന്ധങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്നുണ്ട്. അമീന്‍ ഹസന്‍ സഖാഫിയെ ലീഗ് ഓഫ് അറബ് സ്റ്റേറ്റ് മിഷന്‍ മേധാവിയും അംബാസിഡറുമായ ഡോ. മാസിന്‍ അബുല്‍ അബാസ് നായിഫ് അല്‍ – മസ്ഊദി അഭിനന്ദിച്ചു.