ദുബൈയില്‍ വാഹനാപകടം: മലയാളിയടക്കം ഏഴ് മരണം

Posted on: July 26, 2016 11:43 pm | Last updated: July 27, 2016 at 12:16 pm
SHARE

dubai-accident.jpg.image.784.410ദുബൈ: ദുബൈ അബൂദബി എമിറേറ്റ്‌സ് റോഡില്‍ നിര്‍ത്തിയിട്ട ട്രക്കിന് പിന്നില്‍ മിനിബസ് ഇടിച്ച് മലയാളിയടക്കം ഏഴുപേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്ക്. മരിച്ച മലയാളി എറണാകുളം സ്വദേശി എവിന്‍ കുമാര്‍ (29) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് നടുറോഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ തൊഴിലാളികളുമായി പോയ മിനിബസ് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവര്‍ ദുബൈ റാശിദ് ആശുപത്രിയില്‍ ചികിത്സയിലാണ്.