Connect with us

Gulf

മസ്‌കത്ത് എയര്‍പോര്‍ട്ടില്‍ യാത്രക്കാരില്‍ വര്‍ധന

Published

|

Last Updated

മസ്‌കത്ത്: മസ്‌കത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന. 2016 ജൂണ്‍ കണക്ക് പ്രകാരമാണിത്. 56,94,468 യാത്രക്കാരാണ് മസ്‌കത്ത് എയര്‍പോര്‍ട്ട് വഴി ഈ കാലയളവില്‍ കടന്ന് പോയത്. 48,44,348 യാത്രക്കാരായിരുന്നു 2015 ജൂണില്‍ ഉണ്ടായിരുന്നത്. ഇതില്‍ 28,64,137 പേര്‍ രാജ്യത്തേക്ക് വന്നവരും 28,23,013 പേര്‍ പുറത്തേക്ക് പോയവരുമാണ്. 2015ല്‍ ഇത് 24,28, 167 ഉം 23,96,804 ഉം ആയിരുന്നു.
മസ്‌കത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുതിയ എയര്‍ലൈനുകള്‍ തുടങ്ങിയതാണ് യാത്രക്കാര്‍ വര്‍ദ്ദിക്കാന്‍ ഒരു കാരണം. കുവൈത്ത് എയര്‍ലൈന്‍സ്, പാകിസ്ഥാന്‍ എയര്‍ലൈന്‍സ്,കെ എല്‍ എന്നിവയാണ് പുതുതായി സര്‍വീസ് തുടങ്ങിയ എയര്‍ ലൈനുകള്‍.
എയര്‍ കാര്‍ഗോ, കൈകാര്യം ചെയ്യുന്നതിലും ഈ കാലയളവില്‍ വര്‍ധനയുണ്ട്. 74,875 ടണ്‍ കാര്‍ഗോ ആണ് ഈ കാലയളവില്‍ കൈകാര്യം ചെയ്തത്. 66,508 ടണ്‍ അയിരുന്നു മുന്‍ വര്‍ഷം . സലാല എയര്‍പോര്‍ട്ടും യാത്രക്കരുടെ എണ്ണത്തില്‍ 13 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

Latest