മൊബൈല്‍ ഐസിയു ആംബുലന്‍സിന് തീപിടിച്ച് രോഗിയും മകളും മരിച്ചു

Posted on: July 26, 2016 8:56 pm | Last updated: July 27, 2016 at 12:16 pm
SHARE
ചിത്രം പ്രതീകാത്മകം
ചിത്രം പ്രതീകാത്മകം

മാനന്തവാടി/കോട്ടയം: മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോട്ടയത്തെ കാരിത്താസ് ആശുപത്രിയിലേക്ക് രോഗിയേയും കൊണ്ടു പോയ മൊബൈല്‍ ആംബുലന്‍സിന് തീപിടിച്ച് രോഗിയും മകളും മരിച്ചു. പാലാ കട്ടച്ചിറ വരവു കാലായില്‍ പി.കെ.ജയിംസ്, മകള്‍ അമ്പിളി എന്നിവരാണ് മരിച്ചത്. കോട്ടയം മീന്‍കുന്നം എം.സി റോഡില്‍ വെച്ചാണ് അപകടം.

ജെയിംസ് 2 ദിവസം മുമ്പ് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അഡ്മിറ്റായിരുന്നു. ഇന്ന് സ്വന്തം നാട്ടിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതിനെ തുടര്‍ന്നാണ് അങ്ങോട്ട് കൊണ്ടുപോയത്. കല്‍പ്പറ്റ ഭാഗത്തെ സ്വകാര്യ മൊബൈല്‍ ഐ.സി.യു ആംബുലന്‍സ് ആണ് അപകടത്തില്‍ പെട്ടത്.