അധ്യാപികയെ കൊന്ന കേസില്‍ ജീവപര്യന്തം അപ്പീല്‍ കോടതി ശരിവെച്ചു

Posted on: July 26, 2016 7:54 pm | Last updated: July 26, 2016 at 7:54 pm
SHARE

ദോഹ: അധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ആഫ്രിക്കന്‍ വംശജനായ പ്രതിക്ക് നേരത്തെ വിധിച്ചിരുന്ന ജീവപര്യന്തം ശിക്ഷ അപ്പീല്‍ കോടതി ശരി വെച്ചു. അധ്യാപിക താമസിച്ചിരുന്ന കെട്ടിടത്തിന്റെ കാവല്‍ക്കാരനായിരുന്ന പ്രതി കൊല ചെയ്യുക എന്ന ലക്ഷ്യത്തോടെ അധ്യാപികയുടെ ഫഌറ്റില്‍ വരികയും അതിക്രൂരമായി കൊല ചെയ്യുകയുമാണുണ്ടായത്.
2012ല്‍ നടന സംഭവത്തില്‍ മുന്‍വൈരാഗ്യമാണ് തന്നെ ക്രൂര കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പബ്ലിക് പ്രോസിക്യൂഷനില്‍ വ്യക്തമാക്കിയിരുന്നു. സാഹചര്യത്തെളിവുകളും പ്രതിയുടെ മൊഴികളും പരിശോധിക്കുകയും പ്രതിയുടെ മാനസിക അവസ്ഥ മാനസികാരോഗ്യ വിദഗ്ധരുടെ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തതിന് ശേഷമാണ് നേരത്തെ കീഴ്‌കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ അപ്പീല്‍ കോടതി അംഗീകരിച്ചത്.
തന്നോട് എല്ലായെപ്പോഴും മോശമായി സംസാരിക്കുകയും അഭിമാനത്തിന് കോട്ടം തട്ടുന്ന രീതിയില്‍ പെരുമാറുകയും ചെയ്തിരുന്നതായി പ്രതി കോടതിയില്‍ വ്യക്തമാക്കി. ദീര്‍ഘനാളായി കൊണ്ട് നടന്ന പ്രതികാരമാണ് കൊലക്ക് പ്രേരിപ്പിച്ചതെന്ന് കോടതി നിരീക്ഷിച്ചു.