ഐ സി എഫ് അനുശോചിച്ചു

Posted on: July 26, 2016 6:51 pm | Last updated: July 26, 2016 at 7:52 pm
SHARE

ദോഹ: ഖത്വറിലെ ദീര്‍ഘകാല പ്രവാസിയും മര്‍കസ്, ഐ സി എഫ് പ്രവര്‍ത്തനങ്ങളുടെ സജീവ സഹകാരിയുമായിരുന്ന പരേതനായ നാദാപുരം കൊയമ്പ്രം പാലം അലിയുടെ മകന്‍ സഫീറിന്റെ നിര്യാണത്തില്‍ ഐ സി എഫ് നാഷനല്‍ കമ്മിറ്റിയും മര്‍കസ് കമ്മിറ്റിയും അനുശോചിച്ചു. ഖത്വറിലുണ്ടായിരിക്കേ കാരുണ്യ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കു ചേര്‍ന്നിരുന്ന അലി നാട്ടില്‍ പോയ സമയത്ത് അപകടത്തില്‍ മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മകന്റെ ദാരുണമായ മരണം മൂലം കുടുംബത്തിനുണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നതായി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സഫീറിനു വേണ്ടി പ്രാര്‍ഥന നടത്താനും മയ്യിത്ത് നിസ്‌കരിക്കാനും ഐ സി എഫ് നാഷനല്‍ പ്രസിഡന്റ് അബ്ദുര്‍റസാഖ് മുസ്‌ലിയാര്‍ പറവണ്ണ, മര്‍കസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല മുസ്‌ലിയാര്‍ കടവത്തൂര്‍ അഭ്യര്‍ഥിച്ചു.