സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവെത്തിക്കുന്ന യുവാവ് പിടിയില്‍

Posted on: July 26, 2016 7:15 pm | Last updated: July 26, 2016 at 7:15 pm
SHARE

കുന്നംകുളം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്് കഞ്ചാവെത്തിക്കുന്ന സംഘത്തിലെ ഒരാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
ഷൊര്‍ണൂര്‍ ചുടുവാലത്തൂര്‍ സുനിത നിവാസില്‍ അജിത്ത് 22 ആണ് പിടിയിലായത്.
പഴഞ്ഞി ഗവ.സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കഞ്ചാവെത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മറ്റൊരു യുവാവ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്‌കൂളിന്റെ പരിസരത്ത് നിന്നാണ് പ്രതിയെ പോലീസ് പിടിച്ചത്.
അഞ്ച് പൊതികളിലായി സൂക്ഷിച്ച 80 ഗ്രാം കഞ്ചാവും 250 രൂപയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിറ്റപ്പോള്‍ ലഭിച്ചതാണ് 250 രൂപയെന്ന് പ്രതി പറഞ്ഞതായി പോലീസ് പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.