റാഗിങ്ങിനിരയായി വിദ്യാര്‍ത്ഥി ജീവനൊടുക്കിയ കേസ്; ആറുപേര്‍ അറസ്റ്റില്‍

Posted on: July 26, 2016 7:14 pm | Last updated: July 27, 2016 at 9:44 am
SHARE

arrest168കോഴിക്കോട്: വടകരയില്‍ റാഗിങ്ങിനിരയായി വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ കേസില്‍ ആറു വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് അറസ്റ്റിലായത്. വടകര എംഎച്ച് ഇഎസ് കോളജിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായവര്‍. ശനിയാഴ്ച വൈകീട്ടാണ് കോളജിലെ രണ്ടാം വര്‍ഷ മൈക്രോ ബയോളജി വിദ്യാര്‍ത്ഥിനിയായ തോടന്നൂര്‍ സ്വദേശി തയ്യുള്ളതില്‍ ഹസ്‌നാസ്(19)നെ വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സീനിയര്‍ വിദ്യാര്‍ത്ഥികളോട് പേര് ചോദിച്ചതിന്റെ പേരില്‍ ചില സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഹസ്‌നാസിനെ റാഗ് ചെയ്തതെന്നാണ് സഹപാഠികളുടെയും ബന്ധുക്കളുടെയും പരാതി. സീനിയര്‍ വിദ്യാര്‍ത്ഥികളോട് പേര് ചോദിക്കാനായോ എന്ന് പറഞ്ഞായിരുന്നുവെത്ര മര്‍ദനം. തനിക്ക് അബദ്ധം പറ്റിയെന്ന് തുറന്ന് പറയാന്‍ ഹസ്‌നാസ് തയ്യാറായെങ്കിലും വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിച്ച് മാപ്പ് പറയിപ്പിച്ചു. ഇതിന് ശേഷം ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കൂകി വിളിക്കുകയും ചെയ്തു. ഇതിനു ശേഷം ഹസ്‌നാസ് അസ്വസ്ഥയിലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.